ബെംഗളൂരു: മൈസൂരു കൂവെംപു നഗറില്‍ ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് രണ്ടു മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ചയാണ് സംഭവം. കോട്ടയം മുണ്ടക്കയം ചോറ്റി സ്വദേശിയും ആകാശവാണി ജീവനക്കാരനുമായ ടോം ജോസഫിന്റെ മകന്‍ ജീവന്‍ ടോം (21), കൊല്ലം കുണ്ടറ പെരുമ്പുഴ അശ്വനത്തില്‍ പ്രസാദിന്റെ മകന്‍ അശ്വിന്‍ പി. നായര്‍ (21) എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
ഇരുവരും മൈസൂരു അമൃത വിശ്വവിദ്യാപീഠത്തിലെ ബി.സി.എ. വിദ്യാര്‍ഥികളാണ്. ബൈക്ക് ഡിവൈഡറില്‍ തട്ടി നിയന്ത്രണംവിട്ടാണ് റോഡരികിലെ മരത്തിലിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പ്രദേശവാസികള്‍ കെ.ആര്‍. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.