ചെന്നൈ: പ്രശസ്ത തമിഴ് നടൻ ശരത് കുമാർ തന്റെ രാഷ്ട്രീയ പാർട്ടിയോടെ ബിജെപിയിൽ. ശരത് കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കൾ കക്ഷിയാണ് ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. താരം ബിജെപിയിൽ ചേർന്നതായും സോഷ്യൽമീഡിയയിലൂടെ അറിയിച്ചു.
കേന്ദ്രമന്ത്രി എൽ മുരുകൻ, മുൻ എംഎൽഎ എച്ച് രാജ, തമിഴ്‌നാട് ഇൻചാർജ് അരവിന്ദ് മേനോൻ തുടങ്ങിയവർ ശരത്കുമാറുമായി രണ്ടാം ഘട്ട കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ശരത്കുമാർ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ചത്. നരേന്ദ്ര മോഡിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചതായി ശരത്കുമാർ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ ശരത്കുമാറിനെ സ്വഗതം ചെയ്ത് സോഷ്യൽമീഡിയയിൽ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വരുന്ന തിരഞ്ഞെടുപ്പിൽ ശരത്കുമാറിന്റെ വരവ് തമിഴ്നാട്ടിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് ചാലകശക്തിയാകുമെന്നാണ് അണ്ണാമലൈ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
வருகின்ற பாராளுமன்ற தேர்தலில் பாரதிய ஜனதா கட்சியுடனான அகில இந்திய சமத்துவ மக்கள் கட்சியின் கூட்டணி பேச்சுவார்த்தை நிறைவு@narendramodi @AmitShah @MenonArvindBJP @Murugan_Mos@annamalai_k @BJP4India @BJP4TamilNadu @HRajaBJP#PMModi @sajeevpbjp pic.twitter.com/QyA9c98pox
— R Sarath Kumar (@realsarathkumar) March 6, 2024
സമത്വ മക്കൾ കക്ഷി സ്ഥാപക പ്രസിഡന്റ് ശരത്കുമാർ എൻഡിഎയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നു. തമിഴ്നാട് ബിജെപിക്ക് വേണ്ടി അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്- എന്നാണ് അണ്ണാമലൈ പറഞ്ഞത്.
மாண்புமிகு பாரதப் பிரதமர் திரு @narendramodi அவர்களின் பத்தாண்டு கால, ஊழலற்ற, நேர்மையான அரசின் செயல்பாடுகள் மீது முழு நம்பிக்கை கொண்டும், தேச நலனிற்காகவும், ஒருமைப்பாட்டிற்க்காகவும் நமது பிரதமர் அவர்கள் முன்னெடுக்கும் திட்டங்களால் ஈர்க்கப்பட்டும், தேசிய ஜனநாயகக் கூட்டணியில்… https://t.co/2iCeRDYuwG
— K.Annamalai (மோடியின் குடும்பம்) (@annamalai_k) March 6, 2024