കീവ്: ജോലി തേടി റഷ്യയിലെത്തിയവർ യുക്രൈയ്ന് എതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരായെന്ന വിവരമെത്തിയതിന് പിന്നാലെ നടുക്കമുണർത്തി ഇന്ത്യക്കാരന്റെ മരണവാർത്ത. യുക്രെയ്ന് എതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരായ ഇന്ത്യക്കാരിൽ ഒരാൾ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അഫ്സൽ എന്നയാളാണ് കൊല്ലപ്പെട്ടത്.
നേരത്തെ, റഷ്യൻ യുദ്ധമുഖത്തു നിരവധ ഇന്ത്യക്കാർ കുടുങ്ങിയതായും ഇവരെ തിരിച്ചെത്തിക്കാൻ ചർച്ചകൾ തുടരുകയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇവരിൽ ഒരാളാണ് മരണപ്പെട്ടിരിക്കുന്നത്. റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന 20 പേർ ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ടെന്നാണ് ദിവസങ്ങൾക്കു മുമ്പ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
ഇവരോട് യുദ്ധമേഖലയിലേക്കു കടക്കരുതെന്നും പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളിൽ അകപ്പെടരുതെന്നും നിർദേശം നൽകിയിരുന്നെന്നും മോസ്കോയിലെയും ന്യൂഡൽഹിയിലെയും റഷ്യൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധിർ ജയ്സ്വാൾ അറിയിച്ചിരുന്നു.
also read-രാമേശ്വരം കഫെയിലെ സ്ഫോടനം; പ്രധാനപ്രതിയെ കുറിച്ച് സൂചന നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം: പ്രഖ്യാപനവുമായി എൻഐഎ
ജോലികൾക്കായി ഏജൻസി വഴി റഷ്യയിൽ എത്തിയവരാണു യുക്രെയ്ന് എതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരായത്.
Discussion about this post