ബെംഗളൂരു: വിവാഹ വാര്‍ഷികത്തിന് സമ്മാനം നല്കാന് മറന്നതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ ഭാര്യ കുത്തിപരിക്കേല്‍പ്പിച്ചു. കര്‍ണാടകയിലെ ബെംഗളുരുവിലാണ് സംഭവം. ഫെബ്രുവരി 27നാണ് കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിന് നേരെ ഭാര്യയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ 35കാരിയായ സന്ധ്യയെന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…
വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് സമ്മാനമൊന്നും നല്‍കാതിരുന്നതോടെ യുവതിയും 37കാരനായ ഭര്‍ത്താവ് കിരണും തമ്മില്‍ തര്‍ക്കിച്ചിരുന്നു. ഇതിന് പിന്നാലെ കിരണ്‍ മുറിയില്‍ കിടന്നുറങ്ങിയതോടെയാണ് ആക്രമണം നടന്നത്. അടുക്കളയില്‍ ഉപയോഗിച്ചിരുന്ന കത്തിയാണ് യുവതി ആക്രമണത്തിനായി ഉപയോഗിച്ചത്.
ALSO READ കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍
പരിക്കേറ്റ യുവാവ് നിലവിളിച്ചതോടെ അയല്‍ക്കാര്‍ ഓടിയെത്തിയാണ് യുവാവിനെ രക്ഷിച്ചത്. അയല്‍ക്കാരാണ് പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ബേല്ലന്ദൂര് പോലീസ് യുവതിക്കെതിരെ കേസ് എടുത്തു.
മുത്തച്ഛന് അടുത്തിടെ മരണപ്പെട്ടതിനാലാണ് ഭാര്യയ്ക്ക് വിവാഹ വാര്‍ഷികത്തിന് സമ്മാനമൊന്നും വാങ്ങാതിരുന്നതെന്നും ഇതാണ് തര്‍ക്കത്തിന് കാരണമായതെന്നും കിരണ്‍ പോലീസിന് മൊഴി നല്കി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് കിരണ്‍. അടുത്ത കാലത്തായി വിഷാദ രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്ന സന്ധ്യയെ കൗണ്‍സിലിംഗിന് വിധേയയാക്കിയിരുന്നുവെന്ന് കിരണ്‍ പറയുന്നു.
Discussion about this post