ന്യൂഡല്‍ഹി; ഇന്ത്യയില്‍ ആദ്യമായി ആര്‍മി ഡേ പരേഡ് വനിതാ ഓഫീസര്‍ നയിക്കുന്നു. ജനുവരി 15ന് നടക്കുന്ന 71ാമത് ആര്‍മി പരേഡാണ് രാജ്യത്തിന് പുതിയ ചരിത്ര നിമിഷം സമ്മാനിക്കുന്നത്. ലഫ്റ്റനന്റ് ഭാവന കസതൂരിയാണ് 144 പുരുഷ സൈനികര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ആര്‍മി സര്‍വീസ് കോപ്സ് സൈന്യ വിഭാഗത്തെ നയിച്ചുകൊണ്ട് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്. രാജ്യത്തിന് വേണ്ടി ജീവന് നല്കിയ ധീരസൈനികരുടെ ഓര്‍മ്മ പുതുക്കല്‍ ദിനം കൂടിയാണ് ആര്‍മി ഡേ.
2015 ല്‍ വനിതാ ആര്‍മി ഓഫീസറായ ദിവ്യ അജിത് റിപ്പബ്ളിക് ദിന പരേഡില്‍ വനിതാസൈന്യ വിഭാഗത്തെ നയിച്ചിരുന്നു.23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആര്‍മി സര്‍വ്വീസ് കോര്‍പ്സ് സൈന്യവിഭാഗത്തിന്റെ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.
തന്നെ സംബന്ധിച്ച് ഏറെ അഭിമാനവും സന്തോഷവും നല്കുന്ന ഒന്നാണിതെന്ന് കസ്തൂരി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. എല്ലായിടത്തും വനിതകള്‍ അംഗീകരിക്കപ്പെടുന്നു, അവര്‍ക്ക് സ്വീകാര്യത ലഭിക്കുന്നു എന്നതിന്റെ തെളിവാണിത്. ആര്‍മിയിലെ വനിതാ ഓഫീസറുടെ പരിശ്രമങ്ങളെയു അധ്വാനത്തെയും മേലധികാരികള്‍ തിരിച്ചറിയുന്നു എന്നും ലഫ്റ്റനന്റ് ഭാവന കസ്തൂരി പറഞ്ഞു. റിപ്പബ്ളിക് ദിനത്തിലും കസ്തൂരി തന്നെയായിരിക്കും ഇവരെ നയിക്കുക.
Discussion about this post