ന്യൂഡൽഹി: മലയാളിയായ ഐഎസ് ഐഎസ് ഭീകരൻ അഫ്ഗാനിൽ പിടിയിലായതായി സ്ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസികൾ. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുൾ ഇസ്ലാം ആണ് പിടിയിലായിരിക്കുന്നത്.
ഇയാളെ അഫ്ഗാൻ ഏജൻസികളാണ് അറസ്റ്റ് ചെയ്തതെന്നും ഇയാൾ, നിലവിൽ സനവുൾ ഇസ്ലാം കണ്ഡഹാർ ജയിലിലാണെന്നാണ് വിവരം.
ALSO READ-‘ഏതോ സായിപ്പ് വന്ന് ചായ കുടിച്ചു’: ഡോളി ചായവാലയുടെ ചായ ആസ്വദിച്ച് കുടിച്ച് ബില്‍ ഗേറ്റ്‌സ്
ഇന്ത്യയിൽ നിന്ും തജിക്കിസ്ഥാൻ വഴിയാണ് ഇയാൾ അഫ്ഗാനിലെത്തിയതെന്നാണ് വിവരം. അറസ്റ്റ് വിവരം ഇന്ത്യൻ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നും കടന്ന ഇയാൾ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാന്റെ ഭാഗമാകാനാണ് അഫ്ഗാനിലെത്തിയതെന്ന് വിവരം.