ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തില്‍ വിറ്റ കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റുകളില്‍ വെളുത്ത പുഴുക്കളെ കണ്ടെത്തിയതിന് പിന്നാലെ ഡയറി മില്‍ക്ക് ചോക്ലേറ്റുകള്‍ സുരക്ഷിതമല്ലെന്നും ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശം നല്കി തെലങ്കാന സ്റ്റേറ്റ് ഫുഡ് ലാബോറട്ടറി.
സംഭവം ചര്‍ച്ചയായതിന് പിന്നാലെ കാഡ്ബറി കമ്പനി ഖേദം പ്രകടിപ്പിച്ചിരുന്നു. ചോക്ലേറ്റില്‍ കണ്ട വെളുത്ത പുഴുക്കളുടെ സാന്നിധ്യം കാരണം സാമ്പിള്‍ സുരക്ഷിതമല്ലെന്ന് ഫുഡ് ലബോറട്ടറിയുടെ റിപ്പോര്‍ട്ട് പറയുന്നു. ഹൈദരാബാദ് സ്വദേശിയായ റോബിന് സാച്ചൂസ് എന്നയാള്‍ ഹൈദരാബാദിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ചോക്ലേറ്റിലാണ് പുഴുവിനെ കണ്ടെത്തിയത്.
ഇതിന്റെ വീഡിയോ യുവാവ് എക്സില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. നഗരത്തിലെ അമീര്‍പേട്ട് മെട്രോ സ്റ്റേഷനിലെ രത്നദീപ് റീട്ടെയില്‍ സ്റ്റോറില്‍ നിന്ന് 45 രൂപ കൊടുത്ത് വാങ്ങിയ ചോക്ലേറ്റിന്റെ ബില്ലും ഷെയര്‍ ചെയ്തിരുന്നു.
തൊട്ടുപിന്നാലെ ക്ഷമ ചോദിച്ചുകൊണ്ട് കാഡ്ബറിയും രംഗത്തെത്തി. ‘ഹായ്, മൊണ്ടെലെസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് (കാഡ്ബറി ഇന്ത്യ ലിമിറ്റഡ്) എപ്പോഴും ഉയര്‍ന്ന നിലവാരം പുലര്‍ത്താന്‍ ശ്രമിക്കുന്നു. നിങ്ങള്‍ക്ക് അസുഖകരമായ അനുഭവം ഉണ്ടായതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. നിങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിനായി ദയവായി നിങ്ങളുടെ മുഴുവന്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, വാങ്ങല്‍ വിശദാംശങ്ങള്‍ എന്നിവ നല്‍കിക്കൊണ്ട് [email protected] എന്ന വിലാസത്തില്‍ ഞങ്ങള്‍ക്ക് എഴുതുക” എന്നാണ് കമ്പനി കുറിച്ചത്.
#Update The Telangana State Food laboratory has confirmed the Cadbury Chocolate (Roasted Almond) was
“UNSAFE TO CONSUME” they found WHITE WORMS & WEB!Here’s the report of the 2 Cadbury chocolates purchased at Ratnadeep Retail.
It is perhaps high time that FMCG companies are… https://t.co/zPvNtKT3NJ pic.twitter.com/8JwBpNZdDg
— Robin Zaccheus (@RobinZaccheus) February 28, 2024
Discussion about this post