അംബാനി കുടുംബത്തിലെ ഇളയ മകന്‍ ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹവാര്‍ത്തയാണ് സോഷ്യല്‍മീഡിയയിലടക്കം തരംഗമാകുന്നത്. ബില്‍ഗേറ്റ്‌സ് മുതല്‍ ബോളിവുഡിലെ വമ്പന്മാര്‍ വരെ അതിഥികളായി അണിനിരക്കുന്ന വിവാഹത്തിന്റെ വിശേഷങ്ങള്‍ക്കിടെ പ്രീവെഡിംഗിനായി ഒരുക്കുന്ന ഭക്ഷണ മെനുവും ചര്‍ച്ചയാകുന്നു.
മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെ നടക്കുന്ന പ്രീ വെഡിംഗ് ആഘോഷത്തിനായി 2500 വിഭവങ്ങളുടെ നീണ്ടനിരതന്നെ മെനുവില്‍ ഇടം പിടിച്ചിരിക്കുകയാണ്. അതിഥികള്‍ക്കായി സമ്മാനിച്ച മെനി കാര്‍ഡ് പുറത്തെത്തിയതോടെയാണ് 2500 ഭക്ഷണവിഭവങ്ങള്‍ ചര്‍ച്ചയാകുന്നത്.
ഗുജറാത്തിലെ ജാംനഗറിലാണ് വിവാഹാഘോഷം നടക്കുന്നത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് തങ്ങളുടെ ഭക്ഷണത്തെക്കുറിച്ചുള്ള ഇഷ്ടാനിഷ്ടങ്ങള്‍ പങ്കുവെക്കാനും അവസരമുണ്ട്. നേരത്തെ അറിയിച്ചതനുസരിച്ചു മെനുവില്‍ അതിഥികളുടേയും പ്രിയപ്പെട്ട വിഭവങ്ങള്‍ ഇടംപിടിക്കും.
ഡയറ്റ് പിന്തുടരുന്നവര്‍ക്കും വിഗാന്‍ ഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്കും അതിനായി ക്രമീകരിച്ച ഭക്ഷണങ്ങള്‍ മെനുവിലുണ്ട്. 25ലധികം വിദഗ്ധരായ ഷെഫുമാരുടെ നേതൃത്വത്തിലാണ് ഭക്ഷണമൊരുക്കുക. ജാംനഗറിലേക്ക് നേരത്തെ തന്നെ ഷെഫുമാരുടെ ടീം വിമാനമാര്‍ഗം എത്തും.
ഇന്‍ഡോറി,പാര്‍സി, തായ്, മെക്സിക്കന്‍, ജാപ്പനീസ് എന്നീ രുചികള്‍ക്കൊപ്പം ഏഷ്യന്‍ വിഭവങ്ങള്‍ എല്ലാം തന്നെ തീന്‍മേശയെ അലങ്കരിക്കും. മൂന്ന് ദിവസം കൊണ്ട് 2,500 ലേറെ വിഭവങ്ങള്‍ ഇവിടെ തയ്യാറാക്കപ്പെടുമെന്നാണ് കരുതുന്നത്. ഒരു തവണ തയ്യാറാക്കിയ വിഭവം പിന്നീടുള്ള ദിവസങ്ങളിലുണ്ടാവില്ല.
പ്രഭാതഭക്ഷണം തന്നെ എഴുപതോളം തരമുണ്ടാകും. ഉച്ചഭക്ഷണത്തിനായി മാത്രം 250ലധികം വിഭവങ്ങളുണ്ടാവും. അത്താഴത്തിനും അത്രയും തന്നെ വിഭവങ്ങളൊരുങ്ങും. ‘മിഡ്നൈറ്റ് സ്നാക്സ്’ വരെ ഇവിടെ അതിഥികള്‍ക്കായി തയ്യാറാക്കുന്നുണ്ട്.
Discussion about this post