വിവാഹം കഴിഞ്ഞ് മൂന്നുമാസം; 25കാരൻ ഹൃദയാഘാതം മൂലം മരിച്ചു; മനംനൊന്ത് ഭാര്യ ഫ്‌ളാറ്റിന്റെ ഏഴാം നിലയിൽ നിന്നും ചാടി മരിച്ചു

ഗാസിയാബാദ്: വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിടുന്നതിനിടെ യുവാവിനും ഭാര്യയ്ക്കും ദാരുണമരണം. ഹൃദയാഘാതം മൂലം യുവാവ് മരണപ്പെട്ടതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കുകയായിരുന്നു. 25 കാരനായ അഭിഷേക് ആലുവാലിയയും ഭാര്യ അഞ്ജലിയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്.

ഡൽഹിയിൽ മൃഗശാല സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു അഭിഷേകിന് നെഞ്ചുവേദന സംഭവിച്ചത്. തിങ്കളാഴ്ചയാണ് നിന്നും ഇരുവരും മൃഗശാല സന്ദർശിക്കാനെത്തിയത്. ഇതിനിടെ അഭിഷേകിന് പെട്ടെന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.

അഞ്ജലി ഉടനെ തന്നെ സുഹൃത്തുക്കളേയും ബന്ധുക്കളേയും വിവരം അറിയിക്കുകയും അഭിഷേകിനെ വൈകാതെ തന്നെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നിന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ അപ്പോഴേക്കും അഭിഷേക് മരണപ്പെട്ടിരുന്നു.

ALSO READ- ‘ശോഭന തിരുവനന്തപുരത്ത് മത്സരിക്കണം’: കേന്ദ്രത്തോട് പേര് നിര്‍ദേശിച്ച് സുരേഷ് ഗോപി

പിന്നീട് ആശുപത്രിയിൽ നിന്നും അഭിഷേകിന്റെ മൃതദേഹം ഇരുവരുടേയും ഫ്ളാറ്റായ ഗാസിയാബാദിൽ ആൽകോൺ അപ്പാർട്ട്മെന്റിലേക്ക് ബന്ധുക്കൾ കൊണ്ടുവന്നു. അഭിഷേകിന്റെ മൃതദേഹം കണ്ട് ഹൃദയം തകർന്ന അഞ്ജലി ഫ്ളാറ്റിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. ഉടൻ തന്നെ അഞ്ജലിയെ മാക്സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


2023 നവംബർ 30നാണ് അഭിഷേകും അഞ്ജലിയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം ഇരുവർക്കും ദാരുണാന്ത്യം സംഭവിച്ചതിന്റെ നടുക്കത്തിലാണ് കുടുംബാംഗങ്ങൾ.

Exit mobile version