മെട്രോ സ്‌റ്റേഷനില്‍ നിന്ന് സ്ത്രീയുടെ 6 പവന്റെ മാല പൊട്ടിച്ച് പോലീസ്, വളഞ്ഞിട്ട് പിടികൂടി യാത്രക്കാര്‍

സുരക്ഷാ ചുമതലയുളള പോലീസുകാരന്‍ തന്നെ കള്ളനായി മാറിയതിന്റെ ഞെട്ടലിലാണ് എല്ലാവരും.

ചെന്നൈ: ചെന്നൈ അറുമ്പാക്കം മെട്രോ സ്റ്റേഷനില്‍ നിന്ന് പോലീസുകാരന്‍ സ്ത്രീയുടെ മാല പൊട്ടിച്ചോടി. സംഭവത്തില്‍ യാത്രക്കാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. സുരക്ഷാ ചുമതലയുളള പോലീസുകാരന്‍ തന്നെ കള്ളനായി മാറിയതിന്റെ ഞെട്ടലിലാണ് എല്ലാവരും.

വൈദ്യുത ബോര്‍ഡ് ജീവനക്കാരിയായ വിജയലക്ഷ്മിയുടെ 6 പവന്റെ മാലയാണ് ആവടി സ്‌പെഷ്യല്‍ ബറ്റാലിയലിനെ കോണ്‍സ്റ്റബിള്‍ രാജാദുര പൊട്ടിച്ചെടുത്തത്. ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി ഭര്‍ത്താവിനൊപ്പമുള്ള യാത്രയിലായിരുന്നു വിജയലക്ഷ്മി.

സ്റ്റേഷനില്‍ ഇറങ്ങി പുറത്തേക്ക് പോകാന്‍ തുടങ്ങിയപ്പോഴായിരുന്നു രാജാദുര സ്ത്രീയുടെ മാല പൊട്ടിച്ചത്. മാല നഷ്ടമായതിന് പിന്നാലെ വിജയലക്ഷ്മി ബഹളം വച്ചു. ഇതോടെ മറ്റ് യാത്രക്കാര്‍ രാജാദുരയുടെ പിന്നാലെ ഓടി വളഞ്ഞിട്ട് പിടികൂടി.

ALSO READ കേരളത്തിലെ ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസമുണ്ട്; കേരളത്തെ അവഗണിച്ചിട്ടില്ല; ഇത്തവണ ബിജെപി രണ്ടക്കം കടക്കും: പ്രധാനമന്ത്രി മോഡി

പോലീസിന് കൈമാറും മുന്‍പ് ഇയാളെ മര്‍ദ്ദിക്കുകയും ചെയ്തു. മൂന്ന് മാസം മുന്‍പാണ് രാജാദുര അറുമ്പാക്കം മെട്രോ സ്റ്റേഷനിലെത്തിയത്. ഇതിന് മുന്‍പ് സമാന കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ചൂളമേട് പോലീസ് അറിയിച്ചു.

Exit mobile version