ന്യൂഡല്‍ഹി: പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ചു. കൊവിഡ് കാലത്ത് കൂട്ടിയ നിരക്കാണ് റെയില്‍വേ മന്ത്രാലയം കുറച്ചത്. ഇതോടെ മിനിമം ചാര്‍ജ് 30 രൂപയില്‍ നിന്ന് 10 രൂപയാക്കി. കോവിഡ് കാലത്ത് വര്‍ധിപ്പിച്ച പാസഞ്ചര്‍, മെമു ട്രെയിനുകളിലെ നിരക്കാണ് പുന:സ്ഥാപിച്ചത്.
ടിക്കറ്റ് നിരക്ക് 45 മുതല്‍ 50 ശതമാനം വരെ കുറയും. സ്ഥിരം യാത്രക്കാരെ സംബന്ധിച്ച് ആശ്വാസം നല്‍കുന്ന പ്രഖ്യാപനമാണ് ഉണ്ടായത്. പുതിയ ടിക്കറ്റ് നിരക്ക് ഉടന്‍ നിലവില്‍ വരും.
ALSO READ ആറ്റുകാല്‍ പൊങ്കാല, ലഭിച്ചത് മൂന്നുലക്ഷത്തോളം ചുടുകട്ടകള്‍; നിര്‍ധനര്‍ക്ക് വീടൊരുക്കും
കൊവിഡ് കാലത്ത് ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വെ മന്ത്രാലയം നിര്‍ത്തിവെച്ചിരുന്നു. കൊവിഡിന് ശേഷം പാസഞ്ചര്‍ ട്രെയിനുകള്‍ തിരിച്ചുവന്നെങ്കിലും എക്‌സ്പ്രസ് ട്രെയിനുകളുടെ അതേ നിരക്കാണ് ഈടാക്കിയിരുന്നത്.
എന്നാലിപ്പോള്‍ കൊവിഡിന് മുന്‍പുള്ള നിരക്കിലേക്ക് തിരികെപ്പോകാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്. പഴയ നിരക്കിലേക്ക് മടങ്ങിപ്പോകണമെന്ന് ജനപ്രതിനിധികളും വിവിധ സംഘടനകളും ഏറെനാളായി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.