സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ ഉണ്ടായിരുന്നിട്ടും കാണാന്‍ സാധിച്ചില്ല; തറയില്‍ പായ വിരിച്ച് കുഞ്ഞിന് ജന്മം നല്‍കി യുവതി, സംഭവം ഉത്തര്‍പ്രദേശില്‍

ഇതിനെതിരെ പ്രതിഷേധങ്ങളും വ്യാപകമായി ഉയരുന്നുണ്ട്.

ലഖ്നൗ: സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ ഉണ്ടായിട്ടും കാണാനാകെത യുവതി തറയില്‍ കുഞ്ഞിന് ജന്മം നല്‍കി. പ്രസവത്തിനായി ആരോഗ്യകേന്ദ്രത്തിലെത്തിയ യുവതിയ്ക്കും കുടുംബത്തിനും ഡോക്ടറെ കാണാന്‍ കഴിയാതെ വന്നതോടെ നിലത്ത് പായ വിരിച്ച് അവിടെ പ്രസവത്തിനായി സജ്ജികരണങ്ങള്‍ ഒരുക്കുകയായിരുന്നു.

ഇതിനെതിരെ പ്രതിഷേധങ്ങളും വ്യാപകമായി ഉയരുന്നുണ്ട്. യുവതി കുഞ്ഞിനെ തറയില്‍ തന്നെയാണ് ജന്മം നല്‍കിയത്. ഡോക്ടര്‍ അപ്പോള്‍ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നതാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതിയെ പരിശോധിക്കാന്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുവതി നിലത്ത് പ്രസവിച്ച സംഭവം തികച്ചും ഗുരുതരവും നിരുത്തരവാദപരവുമാണെന്ന് ദേവിപഠന്‍ ഡിവിഷന്‍ ആരോഗ്യ ഡയറക്ടര്‍ ഡോ രത്തന്‍ കുമാര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version