സേലം: ജീവനൊടുക്കാൻ വേണ്ടി യുവാവ് സയനൈഡ് കലർത്തി വെച്ച മദ്യം സഹോദനും സുഹൃത്തും എടുത്തുകുടിച്ച സംഭവ്തിൽ ഒരു മരണം. സഹോദരന്റെ സുഹൃത്താണ് മരണപ്പെട്ടത്. മദ്യം കഴിച്ച സഹോദരനും ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. സേലം മുള്ളുവടി ഗേറ്റിനു സമീപത്താണ് സംഭവം.
മക്കാൻ സ്ട്രീറ്റിൽ താമസിക്കുന്ന വെള്ളിപ്പണിക്കാരനായ തസീർ ഹുസൈൻ എന്നയാളാണ് ആത്മഹത്യ ചെയ്യാനുറച്ച് മദ്യത്തിൽ സയനൈഡ് കലക്കി വെച്ചത്. ഇയാളുടെ കടുത്തമദ്യപാനവുമായി ബന്ധപ്പെട്ട് കുടുംബ വഴക്കുണ്ടാവുകയും ഭാര്യ വീടുവിട്ട് സ്വന്തം വീട്ടിലേക്കു പോവുകയും ചെയ്തിരുന്നു. ഇതിന്റെ വിഷമത്തിലാണ് തസീർ ഹുസൈൻ മദ്യത്തിൽ സയനൈഡ് കലർത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്.
എന്നാൽ, തസീറിന്റെ സഹോദരൻ സദ്ദാം ഹുസൈൻ ഒളിപ്പിച്ചുവെച്ച ഈ മദ്യക്കുപ്പി കാണുകയും സുഹൃത്തായ അസയ്നെ വിളിച്ചുവരുത്തി ഇരുവരും ചേർന്ന് മദ്യപിക്കുകയുമായിരുന്നു. മദ്യം അകത്ത് ചെന്ന് അൽപസമയത്തിനുള്ളിൽ ഇരുവരും കുഴഞ്ഞുവീണു, വിവരമറിഞ്ഞ് പോലീസെത്തി ഇരുവരെയും സേലം ഗവൺമെന്റ് മെഡിക്കൽ കോളജിലേക്കു മാറ്റി.
ALSO READ- അക്ബർ-സീത സിംഹങ്ങൾക്ക് പേര് നൽകിയ വനംവകുപ്പിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
ഇവിടെ വെച്ചാണ് അസയ്ൻ മരണപ്പെട്ടത്. സദ്ദാം ഹുസൈൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മദ്യത്തിൽ സയൈനഡ് കലർത്തിയ തസീർ ഹുസൈനെതിരെ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)