‘രാജ്യത്തിന്റെ കാവല്‍ക്കാരന്‍ റഫേല്‍ ആരോപണത്തിന് മറുപടി പറയാന്‍ സ്ത്രീയെ ഏല്‍പ്പിച്ച് ഓടിയൊളിച്ചു’; രാഹുല്‍ ഗാന്ധിക്കെതിരെ വനിതാ കമ്മീഷന്‍ നോട്ടീസ്

പരാമര്‍ശവുമായി ബന്ധപ്പെട്ട സാഹചര്യം വ്യക്തമാക്കാന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടതായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞു

ന്യൂഡല്‍ഹി: സ്ത്രീത്വത്തെ ആപമാനിച്ചുവെന്ന് കാണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ്. റാഫേല്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനെതിരെയുള്ള രാഹുലിന്റെ പരാമര്‍ശമാണ് നോട്ടീസിന് കാരണമായിരിക്കുന്നത്.

അന്‍പത്തിയാറ് ഇഞ്ചുകാരനായ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ റഫേല്‍ ആരോപണത്തിന് മറുപടി പറയാന്‍ സ്ത്രീയെ ഏല്‍പ്പിച്ച് ഓടിയൊളിച്ചു എന്നായിരുന്ന പ്രസ്താവന, പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെ അപമാനിക്കുന്നതാണെന്നാണ് ആരോപണം.രാഹുല്‍ഗാന്ധിയുടെ പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതിനു തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധിക്കെതതിരെ നോട്ടീസ് നല്‍കിയിരിക്കുന്നത്. പരാമര്‍ശവുമായി ബന്ധപ്പെട്ട സാഹചര്യം വ്യക്തമാക്കാന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടതായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞു.

Exit mobile version