ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയിന്‍ ഓടി: നൂറ് കിലോമീറ്റര്‍ വേഗതയില്‍ 70 കിലോമീറ്ററിലധികം പിന്നിട്ടു; ഒഴിവായത് വന്‍ ദുരന്തം

ന്യൂഡല്‍ഹി: ലോക്കോ പൈലറ്റ് ഇല്ലാതെ 70 കിലോമീറ്ററിലധികം ദൂരം ട്രെയിന്‍ ഓടി. കത്വാ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിന്‍ ആണ് ജമ്മുകശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.

മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടിയതെന്നാണ് റിപ്പോര്‍ട്ട്. ഏറെ പണിപ്പെട്ടാണ് ഉച്ചി ഭസ്സിയില്‍ ട്രെയിന്‍ നിര്‍ത്തിച്ചത്. സംഭവത്തില്‍ ജമ്മുകശ്മീര്‍ ഡിവിഷണല്‍ ട്രാഫിക് മാനേജര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

വിവിധ സ്റ്റേഷനിലൂടെ ട്രെയിന്‍ അതിവേഗത്തില്‍ കടന്നുപോകുന്നതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്

#pathankot
बिना ड्राइवर के चल पड़ी मालगाड़ी; रेलवे ने कड़ी में मशक्कत के बाद रोका.
पठानकोट के निकट कठुआ के पास से बगैर ड्राइवर की एक मालगाड़ी अनियंत्रित होकर दौड़ पड़ीरेलवे अधिकारियों द्वारा काफी मशक्कत के बाद आखिरकार होशियारपुर के निकट दसुआ के पास ट्रेन को रोक पाने में कामयाबी. pic.twitter.com/RoXSOuig5d

— karan Kapoor (@karankapoor_ani) February 25, 2024

Exit mobile version