ഗാന്ധിനഗര്‍: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിള്‍ പാലം ‘സുദര്ശന് സേതു’ ഗുജറാത്തിലെ ദ്വാരകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ഓഖയെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന ‘സുദര്ശന് സേതു’ 979 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2017 ഒക്ടോബറിലാണ് 2.3 കിലോമീറ്റര്‍ നീളമുള്ള പാലത്തിന്റെ തറക്കല്ലിട്ടത്.
ദ്വാരകയിലെ ഓഖയില്‍ നിന്ന് ബേത് ദ്വാരക ദ്വീപിലേക്കുള്ള പാലത്തിന് 2.32 കിലോമീറ്റര്‍ നീളമുണ്ട്. അനുബന്ധ റോഡുകള്‍ക്ക് 2.45 മീറ്റര്‍ വീതം ദൈര്‍ഘ്യം വരും. 150 മീറ്റര്‍വീതം ഉയരമുള്ള രണ്ട് ഉരുക്കുടവറുകളില് നിന്നാണ് കേബിളുകള്‍ വലിച്ചിട്ടുള്ളത്. മൂന്ന് സ്പാനുകളും 34 തൂണുകളുമുണ്ട്. 27.2 മീറ്റര്‍ വീതിയുണ്ട്. ഇതില്‍ വാഹനങ്ങള്‍ക്ക് രണ്ടുപാതകളും രണ്ടു കാല്‍നടവീഥികളുമുണ്ട്. നടപ്പാതയുടെ മേല്‍ക്കൂരയില്‍ സൗരോര്‍ജപാനലുകള്‍ വഴി ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.
27.20 മീറ്റര്‍ വീതിയുള്ള നാലുവരിപ്പാത പാലത്തിന് ഇരുവശങ്ങളിലും 2.50 മീറ്റര്‍ വീതിയുള്ള നടപ്പാതകളാണുള്ളത്. ഭഗവദ് ഗീതയിലെ ശ്ലോകങ്ങളാല് അലങ്കരിച്ച നടപ്പാതയും ഇരുവശങ്ങളില്‍ ശ്രീകൃഷ്ണന്റെ ചിത്രങ്ങളും ഉള്‍ക്കൊള്ളുന്ന സവിശേഷമായ രൂപകല്‍പ്പനയാണ് ‘സുദര്ശന് സേതു’ പാലത്തിന്റേത്. ശ്രീകൃഷ്ണന്റെ പ്രശസ്തമായ ദ്വാരകാധീഷ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വാരക പട്ടണത്തില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയുള്ള ഓഖ തുറമുഖത്തിനടുത്തുള്ള ഒരു ദ്വീപാണ് ബെയ്റ്റ് ദ്വാരക. മോഡി ദ്വാരകാധീഷ് ക്ഷേത്രത്തിലും പ്രാര്‍ത്ഥന നടത്തും.
#WATCH | Gujarat: Prime Minister Narendra Modi to shortly inaugurate Sudarshan Setu, country’s longest cable-stayed bridge of around 2.32 km, connecting Okha mainland and Beyt Dwarka. pic.twitter.com/rFPAT2q4lB
— ANI (@ANI) February 25, 2024
ഗുജറാത്തിലെ ആദ്യത്തെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) രാജ്കോട്ടില്‍ പ്രധാനമന്ത്രി ഇന്ന് ഉച്ചകഴിഞ്ഞ് ഉദ്ഘാടനം ചെയ്യും. രാജ്കോട്ട് എയിംസിന് പുറമെ ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ പുതുതായി നിര്‍മ്മിച്ച മറ്റ് നാല് എയിംസുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാജ്കോട്ടിലേത് ഉള്‍പ്പെടെ അഞ്ച് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ 6,300 കോടി രൂപ ചെലവിലാണ് കേന്ദ്രം നിര്‍മ്മിച്ചത്. ഇന്ന് വൈകുന്നേരം നഗരത്തില്‍ നടക്കുന്ന മെഗാ റോഡ്ഷോയിലും പ്രധാനമന്ത്രി മോഡി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post