മുസാഫര്‍പൂര്‍: ബീഹാറില്‍ ബിജെപിയുടെ പ്രാദേശിക നേതാവ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. മുസാഫര്‍പൂരിലെ ബൈജു പ്രസാദ് ഗുപ്തയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ചയായിരുന്നു നടുക്കിയ സംഭവം. മുസാഫര്‍പൂരില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തിവരികയായിരുന്നു ബൈജു. സംഭവ ദിവസം മരുന്ന് വാങ്ങാനെന്ന വ്യാജേനയാണ് അക്രമി കടയിലെത്തിയത്.
ശേഷം മരുന്ന് ആവശ്യപ്പെട്ട ഇയാള്‍ ബൈജുവിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഉടനെ നാട്ടുകാര്‍ കൂടി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇയാള്‍ മരണത്തിന് കീഴടങ്ങി. ബൈജുവിനെ അക്രമിക്കാനുള്ള കാരണം ഇതുവരെയും കണ്ടെത്താനിയിട്ടില്ല. രണ്ട് ദിവസത്തിന് മുന്‍പ് ഗുജറാത്തിലെ മുന്‍ ബിജെപി എംഎല്‍എയായ ജയന്തിലാല്‍ ഭാനുശാലി ട്രെയിന്‍ യാത്രക്കിടെ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
Discussion about this post