മുംബൈ; റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹം മാര്‍ച്ച് ആദ്യ ആഴ്ച. എന്‍കോര്‍ ഹെല്‍ത്ത്കെയര്‍ സിഇഒ വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റാണ് വധു.
ഇരുവരുടെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍ മൂന്ന് വരെ നടക്കും. ഗുജറാത്തിലെ ജാംഗനറില്‍ വെച്ചാണ് ആഘോഷം. ഈ ചടങ്ങിന്റെ ക്ഷണക്കത്ത് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
2023 ജനുവരി 19നായിരുന്നു അനന്തിന്റെയും രാധികയുടെയും വിവാഹനിശ്ചയം. മുംബൈയില്‍ വെച്ചായിരുന്നു ചടങ്ങ്. വിവാഹ ആഘോഷങ്ങള്‍ക്ക് സമാനമായിരുന്നു വിവാഹനിശ്ചയ ചടങ്ങ്.
യുഎസിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അനന്ത് റിലയന്‍സ് ഇന്‍ഡ്സ്ട്രീസില്‍ വിവിധ വകുപ്പുകളില്‍ ചുമതലകള്‍ നിര്‍വഹിച്ചു വരികയാണ്. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ രാധിക എന്‍കോര്‍ ഹെല്‍ത്ത് കെയറിന്റെ ബോര്‍ഡ് ഡയറക്ടറാണ്.