ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി നടന്ന ചാനല്‍ ചര്‍ച്ചയില്‍ ആനമണ്ടത്തരം വിളമ്പി ബിജെപി നേതാവ്. ചാനല്‍ ചര്‍ച്ചയില്‍ ബിജെപിയുടെ ദേശീയ വക്താവ് ഷാനവാസ് ഹുസൈനാണ് ചാനല്‍ ചര്‍ച്ച ചിരി മേള ആക്കിയത്. പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയും അതില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രസംഗവും ആയിരുന്നു ആജ് തക് ചാനലിലെ ചര്‍ച്ച. നിഷാന്ത് ചതുര്‍വേദിയാണ് അവതാരകന്‍.
ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡിന്റെ സിഎംഡി ആര്‍ മാധവന്‍ കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പറഞ്ഞത് വിശദീകരിക്കുകയായിരുന്നു അവതാരകന്‍. ”എച്ച്എഎല്ലിന്റെ കാഷ് ഇന്‍ ഹാന്‍ഡ് നെഗറ്റീവ് ആണ്. ദൈനംദിന നടത്തിപ്പിന് ആയിരം കോടിയുടെ ഓവര്‍ഡ്രാഫ്റ്റ് എടുക്കേണ്ടി വരും.” ഇതിനിടയില്‍ ബിജെപി വക്താവ് ഹുസൈന്‍ കയറി ഇടപെട്ടു. ‘നമ്മുടേത് കാഷ്ലെസ് ഇക്കോണമി അല്ലേ’ എന്ന് ചോദ്യം.
ഗൗരവമുള്ള ചര്‍ച്ചയാണെന്നും തമാശ പറയരുതെന്നും അവതാരകന്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഹുസൈന്‍ വീണ്ടും ആവര്‍ത്തിച്ചു, ‘നമ്മുടേത് കാഷ്ലെസ് ഇക്കോണമി അല്ലേ, പിന്നെന്തിനാണ് കാഷ് ഇന്‍ ഹാന്‍ഡ്’ ഇതുകേട്ടതും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര തലയില്‍ കൈവെച്ചിരുന്നുപോയി, മറുപടിയില്ലാതെ മൗനം പാലിച്ചു. ഹുസൈന്റെ മണ്ടത്തരം കേട്ട് അമ്പരന്ന അവതാകന്‍ പവന്‍ ഖേരയോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തന്‍ രജ്ദീപ് സര്‍ദേശായി വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 2019ലെ വലിയ തമാശയെന്ന കുറിപ്പോടെയാണ് സര്‍ദേശായി വിഡിയോ പങ്കുവെച്ചത്.
Has to be the most hilarious video of 2019 so far! Kudos to @aajtak anchor @nishantchat for not laughing his guts out! pic.twitter.com/uOQpEYKXua
— Rajdeep Sardesai (@sardesairajdeep) January 8, 2019