ന്യൂഡല്‍ഹി: ജോലി വാഗ്ദാനത്തില്‍ വിശ്വസിച്ച് റഷ്യയിലെത്തിയ 12 ഇന്ത്യന്‍ യുവാക്കള്‍ യുദ്ധമേഖലയില്‍ കുടുങ്ങി. സൈന്യത്തില്‍ ചേര്‍ന്ന് യുക്രൈനെതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്ക് മേലെ സമ്മര്‍ദ്ദമുണ്ടെന്നും എങ്ങനെയെങ്കിലും തങ്ങളെ രക്ഷിക്കണം എന്നുമാവശ്യപ്പെട്ട് യുവാക്കള്‍ വീഡിയോ സന്ദേശം പുറത്തുവിട്ടു.
സെക്യൂരിറ്റി ജോലി ലഭിക്കുമെന്ന ഫൈസല്‍ ഖാന്‍ എന്ന യൂട്യൂബ് വ്‌ളോഗറുടെ വീഡിയോ കണ്ടാണ് ഇവര്‍ ജോലിക്ക് അപേക്ഷിച്ചത്. ഫൈസല്‍ ഖാന്‍ ജോലി തട്ടിപ്പില്‍ ഇടനിലക്കാരനാണെന്നും ദുബായില്‍ ആണുള്ളതെന്നും മുംബൈയില്‍ ഇയാള്‍ക്ക് രണ്ട് ഏജന്റുമാര്‍ ഉണ്ടെന്നും യുവാക്കള്‍ ആരോപിച്ചു.
അതേസമയം, യുവാക്കളുടെ കുടുംബവും ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസിയും യുവാക്കളെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനെ സമീപിച്ചു.
തെലങ്കാനയില്‍ നിന്ന് രണ്ട് പേരും കര്‍ണാടകയില്‍ നിന്ന് മൂന്ന് പേരും ഗുജറാത്തില്‍ നിന്നും യുപിയില്‍ നിന്നും ഒരാളും കശ്മീരില്‍ നിന്ന് രണ്ട് പേരുമാണ് റഷ്യയിലെ മരിയുപോള്‍, ഹാര്‍കീവ്, ഡോണെട്‌സ്‌ക് എന്നിവിടങ്ങളിലായി കുടുങ്ങിയത്.
ALSO READ ‘വിജയ് ദേവരകൊണ്ട കമന്റിട്ടാല്‍ പഠിക്കാം’: കമന്റ് മാത്രമല്ല കിടിലന്‍ സമ്മാനവും നല്‍കി താരം
വാഗ്‌നര്‍ ഗ്രൂപ്പിന്റെ സ്വകാര്യ സൈന്യത്തില്‍ അംഗങ്ങളാകാനാണ് ഇവര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നത്. എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നും യുദ്ധത്തിന് പോകാനോ സൈന്യത്തില്‍ ചേരാനോ വന്നവരല്ല തങ്ങളെന്നും യുവാക്കള്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. യുവാക്കള്‍ക്ക് ആയുധ പരിശീല
നം നല്‍കിയതായും വിവരമുണ്ട്.