റാഞ്ചി: കുടുംബ വഴക്കിനെ തുടര്‍ന്ന് മൂന്ന് കുട്ടികളെയും എടുത്ത് യുവതി കിണറ്റില്‍ ചാടി. സംഭവം അറിഞ്ഞ നാട്ടുകാര്‍ യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും മക്കള്‍ മൂന്ന് പേരും മരിച്ചിരുന്നു. കോമള്‍ കുമാരി (9), അനന്യ മഹാതോ (5), ആര്യന് മഹാതോ എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് വീട്ടില്‍ നിന്ന് പോയ ശേഷമായിരുന്നു യുവതി മൂന്ന് മക്കളെയും എടുത്ത് കിണറ്റില്‍ ചാടിയത്.
ജാര്‍ഖണ്ഡിലെ സെറൈകെല – ഖര്സ്വാന് ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. പൂജ മഹാതോ എന്ന യുവതിയാണ് ഭര്‍ത്താവുമായി ദേഷ്യപ്പെട്ടതിനെ തുടര്‍ന്ന് കടുംകൈ ചെയ്തത്.
തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനെച്ചൊല്ലി പൂജയും ഭര്‍ത്താവും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നു. ഇതിന് ശേഷം ഭര്‍ത്താവ് ചില ജോലികള്‍ക്കായി റാഞ്ചിയിലേക്ക് പോയി. ഈ സമയത്താണ് മൂന്ന് കുട്ടികളെയുമെടുത്ത് പൂജ വീട്ടിലെ കിണറ്റില്‍ ചാടിയത്.
യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഖര്‍സ്വാനിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വിവരം ലഭിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി മൂന്ന് കുട്ടികളുടെയും മൃതദേഹം പുറത്തെടുത്തു.
Discussion about this post