അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

പൂഞ്ച് സെക്ടറില്‍ കഴിഞ്ഞ മൂന്നുദിവസത്തിനിടെ ഇത് ഏഴാമത്തെ തവണയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടാകുന്നത്.

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറില്‍ നിയന്ത്രണരേഖയ്ക്കു സമീപം പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പൂഞ്ച് സെക്ടറില്‍ കഴിഞ്ഞ മൂന്നുദിവസത്തിനിടെ ഇത് ഏഴാമത്തെ തവണയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടാകുന്നത്.

അതേസമയം ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ലെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.

2018ല്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് 2936 ഓളം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പതിനഞ്ചു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 2018ലെ പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ചുരുങ്ങിയത് 61പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 250ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version