ചെന്നൈ: നടന് വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ പേരില്‍ മാറ്റം. പാര്‍ട്ടി പേര് തമിഴക വെട്രി കഴകം എന്നതിന് പകരം തമിഴക വെട്രിക്ക് കഴകം എന്നാക്കിയാണ് മാറ്റിയത്. പേര് മാറ്റത്തിനായി ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതായാണ് വിവരം. കമ്മീഷന്റെ അനുമതി ലഭിച്ചാല്‍ വിജയ് ഔദ്യോഗികമായി പേര് പ്രഖ്യാപിച്ചേക്കും.
തമിഴക വെട്രി കഴകം എന്ന പേരിനെതിരെ തമിഴക വാഴ്വുരുമൈ കക്ഷി സ്ഥാപകന്‍ വേല്മുരുകന് രംഗത്തെത്തിയിരുന്നു. ഇരുപാര്‍ട്ടികളുടെയും ചുരുക്കപ്പേര് ടിവികെ എന്നായതിനാല്‍ ഇത് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് വിജയ്യുടെ പാര്‍ട്ടി ആദ്യമായി മത്സരിക്കാനൊരുങ്ങുന്നത്. കരാര്‍ ഒപ്പിട്ട സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷം മുഴുവന്‍ സമയവും രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Discussion about this post