ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും അധികാരത്തില്‍ വരുമെന്ന് രാജ്യം തീരുമാനിച്ചു കഴിഞ്ഞതായും, അതില്‍ ആര്‍ക്കും യാതൊരു സംശയവുമില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍ നടക്കുന്ന ബി.ജെ.പി. ദേശീയ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലാണ് നമ്മള് ദേശീയ കൗണ്‍സില്‍ വിളിച്ച്ചേര്‍ത്തിരിക്കുന്നത്. ഈ കണ്വെന്ഷന് ശേഷം മോഡിയുടെ ‘വികസിത് ഭാരത്’ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ നമ്മള് മണ്ഡലങ്ങളിലേക്കിറങ്ങുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Discussion about this post