ബാബ്‌റി മസ്ജിദ് ഭൂമി തര്‍ക്കക്കേസ് ഇന്ന് സുപ്രീം കോടതിയില്‍

വേഗത്തില്‍ വാദം കേട്ട് വിധി പറയണമെന്നാണ് കേന്ദ്രത്തിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും ആവശ്യം

ബാബരി മസ്ജിദ് ഭൂമി തര്‍ക്കക്കേസ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ച് ഇന്ന് പരിഗണിക്കും. ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാവിഷയങ്ങളും അന്തിമവാദത്തിന്റെ തിയതിയും ഇന്ന് നിശ്ചയിച്ചേക്കും. വേഗത്തില്‍ വാദം കേട്ട് വിധി പറയണമെന്നാണ് കേന്ദ്രത്തിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും ആവശ്യം.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, എന്‍.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയതാണ് ഭരണഘടനാബെഞ്ച്. മൂന്നംഗ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരെ ഒഴിവാക്കി കഴിഞ്ഞ ദിവസമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് ഭരണ ഘടന ബഞ്ച് രൂപീകരിച്ചത്. രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ കോടതിയില്‍ നിന്നുണ്ടാകുന്ന ഏതു തീരുമാനവും നിര്‍ണായകമാണ്. വാദത്തിനിടെ ഉയരുന്ന നിരിക്ഷണങ്ങളും പരാമര്‍ശങ്ങളും തെരഞ്ഞടുപ്പ് ചര്‍ച്ചയെ സ്വാധീനിച്ചേക്കും.

അതിവേഗം വാദം കേട്ട് വിധി പറയണമെന്ന് കേന്ദ്രമന്ത്രിമാരും ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും നിരന്തരം ആവശ്യപ്പെടുന്നത്. സുപ്രീംകോടതി വിധിക്ക് ശേഷം ഓര്‍ഡിനന്‍സില്‍ തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നു. കേസില്‍ അന്തിമവാദം എന്ന്’ തുടങ്ങണമെന്ന് കോടതി ഇന്ന് തന്നെ തീരുമാനിച്ചേക്കും.

കേസിനെ ഭൂ തര്‍ക്കം മാത്രമായാണ് കാണുന്നത് എന്നായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിലൂടെ ഇപ്പോഴത്തെ ചീഫ് രഞ്ജന്‍ ഗഗോയ് കേസിനെ സമീപിക്കുന്നത് വെത്യസ്മാ യാണെന്ന് വ്യക്തമായിക്കഴിഞ്ഞു.

ഈ സാഹചര്യത്തില്‍ ഭരണഘടന ബഞ്ചിന്റെ പരിഗണനാവിഷയങ്ങള്‍ എന്തൊക്കെയാകുമെന്നതും നിര്‍ണായകമാണ്. ബാബരി മസ്ജിദ് നില നിന്നിരുന രണ്ടേക്കര്‍ എഴുപത്തിയേഴ് സെന്റ് തര്‍ക്കഭൂമി, സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ല വിരാജ് മിന്നിന്നുമായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുളള അപ്പീലുകളാണ് കോടതി പരിഗണിക്കുന്നത്.

Exit mobile version