ചെന്നൈ: തമിഴ് സൂപ്പര്‍ താരങ്ങളായ ദളപതി രജനികാന്തിന്റേയും തല അജിത്തിന്റേയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷം. 2 പേര്‍ക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആരാധകരെ പ്രകോപനത്തിലാക്കാനുണ്ടായ കാരണം വ്യക്തമല്ല. തമിഴ്നാട് വെല്ലൂരിലുണ്ടായ സംഭവത്തില്‍ പോലീസ് കേസെടുത്തു.
രജനികാന്തിന്റെ പുതിയ ചിത്രമായ പേട്ട ഇന്നാണ് പുറത്തിറങ്ങിയത്. ജനുവരി 14 നാണ് അജിത്ത് നായകനാകുന്ന വിശ്വാസം പുറത്തിറങ്ങുന്നത്. രണ്ടു ചിത്രങ്ങളും പൊങ്കല്‍ റിലീസുകാളാണ്. അതിനെ ചൊല്ലിയുള്ള തര്‍ക്കമാകാം സംഘര്‍ഷത്തിലേക്ക് നീങ്ങിയതെന്ന് പോലീസ് സംശയിക്കുന്നു.
Discussion about this post