കൊല്‍ക്കത്ത: 2 ദിവസത്തെ ദേശീയപണിമുടക്കിനിടെ രാജ്യവ്യാപകമായി പലയിടത്തും അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. എന്നാല്‍ പലയിടത്തും ബസുകള്‍ സര്‍വ്വീസ് നടത്തി, കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. അതേസമയം ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറ് നേരിടാന്‍ ബംഗാളിലെ ബസ് ഡ്രൈവര്‍മാര്‍ ഹെല്‍മറ്റ് വച്ച് സര്വ്വീസിനെത്തി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
എന്നാല്‍ ബംഗാളില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി വ്യാപക പ്രതിഷേധവും അക്രമവും അരങ്ങേറി. സ്കൂള്‍ ബസുകള്‍ക്കു നേരെയുണ്ടായ കല്ലേറില്‍ കൊല്‍ക്കത്തയിലെ രാജബസാറില്‍ കുട്ടികള്‍ക്കും ഹൗറ ജില്ലയില്‍ ഡ്രൈവര്‍ക്കും പരുക്കേറ്റു. മാത്രമല്ല വടക്കന്‍ ബംഗാളിലും ബുര്‍ധ്വാനില്‍ ഏതാനും ബസുകള്‍ക്കു സമരക്കാര്‍ തീയിട്ടു. പണിമുടക്കില്‍ ആകെ രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമാണ് അക്രമ സംഭവങ്ങള്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കേരളവും ബംഗാളും ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ അക്രമ സംഭവങ്ങളുണ്ടായില്ല.
Discussion about this post