പുരുഷ കേസരികളെ പ്ലീസ് സ്റ്റെപ്പ് ബാക്ക് എന്ന് പ്രവര്‍ത്തിയിലൂടെ തെളിയിച്ച യുവതിയുടെ വീഡിയോ ആണ് ഇന്ന് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിറയുന്നത്. സൈക്കിളും സ്‌കൂട്ടറും ബുള്ളറ്റും മാത്രമല്ല ഹെവി വെഹിക്കളിന്റെ വളയവും തങ്ങളുടെ കൈകളില്‍ സുരക്ഷിതമെന്ന് പറഞ്ഞു കൊണ്ടാണ് യുവതി ലോറിയിലേയ്ക്ക് കയറുന്നത്.
സാധാരണ ലോറി അല്ല. ഫുള്‍ ലോഡി നിറച്ചാണ് വാഹനം ഓടിക്കുന്നത്. പൊതുവെ ലോഡ് നിറച്ച ലോറികള്‍ പുരുഷന്മാര്‍ ഓടിച്ചാണ് കാണാറുള്ളത്. എന്നാല്‍ അതില്‍ നിന്നും മാറി യുവതി റിസ്‌ക് എടുക്കാന്‍ തയ്യാറാവുകയായിരുന്നു. ഹൈവെയിലാണ് വാഹനം ഓടിച്ചത്.
ഇവര്‍ ആരാണെന്നോ എവിടെ നിന്നുള്ള ആളാണെന്നോ വ്യക്തമല്ല. കുട്ടികളെയും ഒപ്പം കൂട്ടിയാണ് യാത്ര. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.