ബെംഗളൂരു: ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഇടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. കര്‍ണ്ണാടകയിലെ ചാമരാജനഗര സ്വദേശിയായ 34 കാരന് കുമാര്‍ ആണ് തൂങ്ങി മരിച്ചത്.
കൂലിപ്പണിക്കാരനായ കുമാറും ഭാര്യയും തമ്മില്‍ ഇന്‍സ്റ്റഗ്രാം വീഡിയോയെ ചൊല്ലി നിരന്തരം വഴക്കിട്ടിരുന്നു. ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഇടുന്നത് കുമാറിന് ഇഷ്ടമായിരുന്നില്ല. പലതവണ എതിര്‍ത്തിട്ടും ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ അപ്ലോഡ് ചെയ്യുന്നത് തുടര്‍ന്നു. ഇതോടെ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.
സംഭവ ദിവസവും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഇടുന്നതിനെ ചൊല്ലി കുമാറും ഭാര്യയും വഴക്കിട്ടിരുന്നു. ഇനി വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഇടരുതെന്ന് കുമാര്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഭാര്യ ഇക്കാര്യം അവഗണിച്ചു. ഇതോടെ നിരാശനായ കുമാര്‍ ഹനുരു ഏരിയയില്‍ ഒരു മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post