ന്യൂഡല്‍ഹി: സുപ്രീംകോടതി വിധി പ്രകാരം വീണ്ടും സിബിഐ ഡയറക്ടറായി ചുമതലയേറ്റ അലോക് വര്‍മ നാഗേശ്വര റാവു ഉത്തരവിട്ട തന്റെ ടീമിലുണ്ടായിരുന്നവരുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി.
കഴിഞ്ഞ ഒക്ടോബര്‍ 23 ന് അര്‍ദ്ധരാത്രി നാടകീയ നീക്കങ്ങളിലൂടെ പുറത്താക്കപ്പെട്ടത്. തുടര്‍ന്ന് ഇടക്കാല ഡയറക്ടറായി നാഗേശ്വര റാവുവിന് ചുമതല നല്‍കി.അലോക് വര്‍മയുടെ കീഴിലുണ്ടായിരുന്ന പത്തോളം ഉദ്യാഗസ്ഥരെ നാഗേശ്വര റാവു വിവിധയിടങ്ങളില്‍ സ്ഥലംമാറ്റിയിരുന്നു.
സ്ഥലം മാറ്റപ്പെട്ടവരില്‍ സിബിഐയുടെ തലപ്പത്തെ രണ്ടാമനായ രാകേഷ് ആസ്താനയ്‌ക്കെതിരെയുള്ള അഴിമതി ആരോപണ അന്വേഷണ ഉദ്യാഗസ്ഥരും ഉണ്ടായിരുന്നു.സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയ അലോക് വര്‍മയ്ക്ക് നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അനുമതിയില്ല.