ചെന്നൈ: പ്രസവം കഴിഞ്ഞ് രണ്ടാം ദിനം ജഡ്ജി പരീക്ഷയ്‌ക്കെത്തി, തമിഴ്‌നാട്ടിലെ ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ജഡ്ജിയായി 23കാരി ശ്രീപതി. തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഓഫീസിന് മുന്‍പില്‍ തന്റെ കുഞ്ഞിനേയും എടുത്ത് നിന്നുള്ള ശ്രീപതിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ശ്രീപതിയുടെ നിശ്ചയദാര്‍ഢ്യത്തിന് കൈയ്യടിയ്ക്കുന്നത്.
തിരുവണ്ണാമലൈ ജില്ലയിലെ പുലിയൂര്‍ സ്വദേശിനിയാണ് ശ്രീപതി. തന്റെ ഗ്രാമത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ചെന്നൈയിലെത്തിയാണ് പരീക്ഷ എഴുതിയത്. നിയമപഠനം പൂര്‍ത്തിയാകും മുന്‍പായിരുന്നു വിവാഹം. സിവില്‍ ജഡ്ജി നിയമനത്തിനുള്ള മെയിന്‍ പരീക്ഷയുടെ സമയമായപ്പോഴേക്കും പ്രസവത്തിനുള്ള സമയവുമായിരുന്നു.
പരീക്ഷയ്ക്ക് രണ്ട് ദിവസം മുന്‍പ് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷം ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിച്ച് കാറില്‍ ചെന്നൈയില്‍ എത്തിയാണ് ശ്രീപതി പരീക്ഷ എഴുതിയത്. 2023 നവംബറിലായിരുന്നു പരീക്ഷ നടന്നത്.
ശ്രീപതിയെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വലിയ സൗകര്യങ്ങളൊന്നും ഇല്ലാത്ത മലയോര ഗ്രാമത്തിലെ ഒരു ഗോത്ര സമുദായത്തില്‍ നിന്നെത്തി ഒരു പെണ്‍കുട്ടി ഈ നേട്ടത്തിലേക്ക് എത്തിയത് എന്നെ സന്തോഷിപ്പിക്കുന്നു, ശ്രീപതിയെ അഭിനന്ദിച്ച് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. സാമൂഹ്യനീതി എന്ന വാക്ക് ഉച്ഛരിക്കാന്‍ പോലും മടിക്കുന്ന തമിഴ്‌നാട്ടിലുള്ള പലര്‍ക്കും ശ്രീപതിയുടെ വിജയമാണ് മറുപടി. ഡിഎംകെ സര്‍ക്കാരിന്റെ ദ്രവീഡിയന്‍ മോഡല്‍ പ്രകാരം തമിഴ് മീഡിയം വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ മുന്‍ഗണന നല്‍കുന്നതായും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.
திருவண்ணாமலை மாவட்டம் ஜவ்வாதுமலையை அடுத்த புலியூர் கிராமத்தைச் சேர்ந்த திருமதி ஸ்ரீபதி அவர்கள் 23 வயதில் உரிமையியல் நீதிபதி தேர்வில் வெற்றி பெற்றுள்ளார்!
பெரிய வசதிகள் இல்லாத மலைக்கிராமத்தைச் சேர்ந்த பழங்குடியினப் பெண் ஒருவர் இளம் வயதில் இந்நிலையை எட்டியிருப்பதைக் கண்டு… pic.twitter.com/Mpd30PBBeZ
— M.K.Stalin (@mkstalin) February 13, 2024