ജയ്പുര്‍: രാജസ്ഥാനിലെ കര്‍ഷകര്‍ക്ക് വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ച് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോത്. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി നിരക്ക് അഞ്ചുവര്‍ഷത്തേക്ക് വര്‍ധിപ്പിക്കില്ലെന്നാണ് പുതിയ വാഗ്ദാനം. അടുത്ത ജൂണിനകം അഞ്ചുലക്ഷം പേര്‍ക്ക് വൈദ്യുതി കണക്ഷന് നല്‍കുമെന്നും അദ്ദേഹം കര്‍ഷകര്‍ക്ക്
ഉറപ്പുനല്‍കി.
അതേസമയം, 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിയമസഭയിലെ വിജയം ആവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ പുതിയ നടപടി.
സംസ്ഥാനവ്യാപകമായി ഗ്രാമങ്ങളില്‍ ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കും. കൃഷിഭൂമി തരംമാറ്റാതിരിക്കാന് കൂടിയാണിത്. ഇത്തരം യൂണിറ്റുകള്‍ക്ക് ബാങ്കുവായ്പ ലഭ്യമാക്കാനും സര്‍ക്കാര്‍ സഹായിക്കും. ചെറുകിടകര്‍ഷകര്‍ക്ക് പെന്ഷന് പരിഗണിച്ചുവരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post