ബംഗളൂരു: മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസം സംബന്ധമായ അസുഖങ്ങളും, ആമാശയ സംബന്ധമായ അസുഖങ്ങളെയും തുടര്‍ന്നാണ് ദേവഗൗഡയെ എയര്‍പോര്‍ട്ട് റോഡിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 3 ദിവസമായി അദ്ദേഹത്തിന് പനിയും ചുമയും ഉണ്ടായിരുന്നുവെന്ന് കുടുംബം അറിയിച്ചു.
ആറ് തവണ ലോക്സഭാംഗം, ഏഴ് തവണ നിയമസഭാംഗം കര്‍ണാടക മുന്‍ മുഖ്യമന്ത്രി എന്ന നിലകളിലും ശ്രദ്ധേയമായ വ്യക്തിത്വമാണ് എച്ച്ഡി ദേവഗൗഡയുടേത്. 1996 ല്‍ ഐ.കെ.ഗുജറാള്‍ രാജിവച്ച ഒഴിവില്‍ ഇന്ത്യയുടെ പതിനൊന്നാമത് പ്രധാനമന്ത്രിയായി ദേവഗൗഡ തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചാണ് രാജ്യസഭാംഗമായത്. 1998-ല്‍ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ ദേവഗൗഡ 1998-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഹാസനില്‍ നിന്ന് വീണ്ടും പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
Discussion about this post