പരമ്പരാഗത ഇന്ത്യന്‍ വസ്ത്രമായ സാരി ധരിപ്പിച്ചില്ല, കോളേജിലെ സരസ്വതി ദേവി വിഗ്രഹത്തെ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടി എബിവിപി, വന്‍പ്രതിഷേധം

abvp|BIGNEWSLIVE

അഗര്‍ത്തല: ത്രിപുരയിലെ സര്‍ക്കാര്‍ കോളേജില്‍ നടന്ന സരസ്വതി പൂജയുമായി ബന്ധപ്പെട്ട് വന്‍ പ്രതിഷേധം. സരസ്വതി ദേവിയെ തെറ്റായി ചിത്രീകരിച്ചെന്നാരോപിച്ച് എബിവിപിയും ബജ്രംഗ്ദളും രംഗത്തെത്തി.

സരസ്വതി ദേവിയുടെ വിഗ്രഹത്തെ പരമ്പരാഗത ഇന്ത്യന്‍ വസ്ത്രമായ സാരി ധരിപ്പിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായത്. ത്രിപുരയിലെ എബിവിപി യൂണിറ്റ് ജനറല്‍ സെക്രട്ടറി ദിബാകര്‍ ആചാര്യയയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

also read:കാറിടിച്ച് പരുക്കേറ്റ മുള്ളന്‍പന്നിയെ വീട്ടില്‍ കൊണ്ടുപോയി കൊന്ന് കറിവെച്ചു, ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍

പിന്നാലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും പിന്തുണയുമായെത്തി. ‘നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഇന്ന് ബസന്ത് പഞ്ചമിയാണ്. രാജ്യമെമ്പാടും സരസ്വതി ദേവിയെ ആരാധിക്കുന്നു. സര്‍ക്കാര്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് കോളേജില്‍ സരസ്വതി ദേവിയുടെ വിഗ്രഹം അശ്ലീലമായ രീതിയില്‍ പ്രദര്‍ശിപ്പിച്ചതായി രാവിലെ തന്നെ ഞങ്ങള്‍ക്കെല്ലാം വിവരം ലഭിച്ചു.’- ദിബാകര്‍ ആചാര്യ പറഞ്ഞു.

കോളേജ് അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിഗ്രഹത്തില്‍ സാരി ധരിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Exit mobile version