അഞ്ച് മക്കളേയും കൂട്ടി ഭിക്ഷാടനത്തിന് ഇറങ്ങും; യുവതി സമ്പാദിച്ചത് ഇരുനില വീടും, കാറും; മാസം 2 ലക്ഷത്തോളം വരുമാനം: ഞെട്ടി പോലീസ്

ഇൻഡോർ: ക്ഷേത്രത്തിലേക്ക് പോകുന്ന യാത്രക്കാരെ ലക്ഷ്യമാക്കി റോഡിൽ ഭിക്ഷാടനം നടത്തി യുവതിയ സമ്പാദിച്ചത് ലക്ഷങ്ങൾ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. അഞ്ചുമക്കളേയും ഭിക്ഷാടനത്തിനായി റോഡിലേക്ക് ഇറക്കിയും മക്കൾക്കൊപ്പം ഭിക്ഷാടനം നടത്തിയുമാണ് ഇന്ദ്ര ഭായി എന്ന സ്ത്രീ ലക്ഷങ്ങൾ സമ്പാദിച്ചത്. ഇവരുടെ സമ്പാദ്യത്തിൽ ഇരുനിലവീടും കാറും ബാങ്ക് ബാലൻസും ഉൾപ്പെടുന്നു.

45 ദിവസം കൊണ്ട് ഇന്ദ്ര ഭായി നേടിയത് 2.5 ലക്ഷത്തോളം രൂപയാണ്. ഇൻഡോറിൽ ഭിക്ഷാടനം നിയമവിരുദ്ധമായതിനാൽ പോലീസ് യുവതിയെ ഭിക്ഷാടനത്തിനിടെയാണ് കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തെത്തിയത്. ഇന്ദ്ര ഭായിയെയും മക്കളേയും പോലീസ് അഭയകേന്ദ്രത്തിലാക്കിയിരിക്കുകയാണ്.


ഏഴു വയസുകാരിയായ മകളെയും കൊണ്ട് ഭിക്ഷയെടുക്കുന്ന ഇന്ദ്ര ഭായിയെ ഭിക്ഷാടനനിരോധനത്തിനായി ഇൻഡോർ മുൻസിപ്പൽ കോർപ്പറേഷനുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു എൻജിഒ സംഘടനയാണ് കണ്ടെത്തി പോലീസിൽ അറിയിച്ചത്.. ഭിക്ഷാടനം നിയമവിരുദ്ധമാണെന്ന് അധികൃതർ പറഞ്ഞപ്പോൾ വിശന്നു മരിക്കുന്നതിനേക്കാൾ നല്ലതാണ് ഭിക്ഷയെടുക്കുന്നത് എന്ന മറുപടിയാണ് യുവതി നൽകിയത്.

പിന്നീട് എൻജിഒ സംഘടനയിലെ അധികൃതരുടെ നിർദേശപ്രകാരം പോലീസെത്തി ഇന്ദ്ര ഭായിയെ ചോദ്യം ചെയ്തപ്പോഴാണ് ഭിക്ഷാടനം ലക്ഷങ്ങൾ വരുമാനമുള്ള തൊഴിലാക്കിയിരിക്കുകയാണ് ഇവരെന്ന് തിരിച്ചറിഞ്ഞത്. കേസെടുത്തിന് പിന്നാലെ ഇന്ദ്ര ഭായിയുടെ ഭർത്താവ് ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്ക് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചു.

ത്തിന് പിന്നിലെ പലരഹസ്യങ്ങളും പുറത്തറിയുന്നത്. ഭിക്ഷയെടുത്ത് 45 ദിവസം കൊണ്ട് താൻ 2.5 ലക്ഷം രൂപയോളം സമ്പാദിക്കാറുണ്ടെന്നും തനിക്ക് സ്വന്തമായി ഇരുനില വീടും വാഹനവും പറമ്പുമെല്ലാമുണ്ടെന്നും ഇന്ദ്ര ഭായി വെളിപ്പെടുത്തി. ഒരു വർഷം ഭിക്ഷയെടുത്ത് താൻ ഏകദേശം 20 ലക്ഷം രൂപയോളം സമ്പാദിക്കാറുണ്ടെന്നും ഇന്ദ്ര ഭായി പറഞ്ഞു. സ്വന്തം കുട്ടികളെയും ഭിക്ഷാടനത്തിനായി ഉപയോഗിക്കാറുണ്ടെന്നും ഇന്ദ്ര ഭായി പൊലീസിനോട് സമ്മതിച്ചു.

ALSO READ- ബാരിക്കേഡുകള്‍ ഭേദിച്ച് കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’; കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്; സ്‌റ്റേഡിയം ജയിലാക്കണമെന്ന കേന്ദ്രനിര്‍ദേശം തള്ളി ഡല്‍ഹി സര്‍ക്കാര്‍

പത്തും എട്ടും ഏഴും മൂന്നും രണ്ടും പ്രായത്തിലുളള മക്കളെ ഇന്ദ്ര ഭായി പുലർച്ചെ തന്നെ കുട്ടികളെ തിരക്കുളള ജംഗ്ഷനുകളിലും പ്രധാന വഴികളിലും ദേവാലയങ്ങളുടെ പരിസരത്തും ഭിക്ഷാടനത്തിനായി എത്തിക്കുന്നതാണ് ഇവരുടെ രീതി.

പോലീസ് പിടികൂടുമ്പോൾ ഇന്ദ്ര ഭായിയുടെ കൈവശം ഭിക്ഷയാചിച്ച് കിട്ടിയ 19600 രൂപയുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന ഏഴു വയസുകാരി മകളുടെ പക്കൽ 600 രൂപയുമാണുണ്ടായിരുന്നത്.

തനിക്ക് ഭിക്ഷ യാചിച്ച് കിട്ടിയ പണം കൊണ്ട് സ്വന്തമായി ഇരുനില വീട് സ്വന്തമാക്കാനായെന്നും രാജസ്ഥാനിലെ കോട്ടയിൽ കൃഷിയിടം വാങ്ങിയെന്നും സ്മാർട്ട് ഫോണും സ്വന്തമായി വാഹനമുണ്ടെന്നും ഇന്ദ്ര ഭായി വെളിപ്പെടുത്തി. എല്ലാം നേടിയത് ഭിക്ഷയാചിച്ചാണെന്നും ഇന്ദ്ര ഭായി പറഞ്ഞതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Exit mobile version