ന്യൂഡല്‍ഹി: സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാര്‍ലമെന്റ് ചരിത്രം സൃഷ്ട്രിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹിക നീതിയുടെ വിജയമാണ് ബില്‍. ഭരണഘടനാ ശില്‍പികള്‍ക്കുള്ള ഉപഹാരമാണ് ബില്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു സംവരണം ഏര്‍പ്പെടുത്തുന്ന 124-ാം ഭരണഘടനാ ഭേദഗതി ബില്ല് ചൊവ്വാഴ്ച ലോക്‌സഭ പാസാക്കിയിരുന്നു. ബില്‍ ഇന്ന് രാജ്യസഭയും പാസാക്കി. 165 വോട്ടുകള്‍ക്കാണ് രാജ്യസഭ ബില്‍ പാസാക്കിയത്. ഏഴ് പേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്.
മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും ഉന്നതവിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതാണ് ബില്‍.