ലഖ്‌നൗ: അയോധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിനുള്ള ഇഷ്ടിക എത്തിക്കുന്നത് മക്കയില്‍ നിന്നും. ഇഷ്ടികയില്‍ ഖുറാനില്‍ നിന്നുള്ള ആയത്തുള്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. കൂടാതെ മക്കയിലെ ”സം സം” കിണറ്റില്‍ നിന്നുള്ള വിശുദ്ധജലം ഉപയോഗിച്ച് ശുദ്ധീകരിച്ചാണ് ഇഷ്ടിക കൊണ്ടുവരിക.
മുഹമ്മദ് ബിന്‍ അബ്ദുല്ല മസ്ജിദ് എന്നറിയപ്പെടുന്ന മസ്ജിദ് രാമക്ഷേത്രത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ അയോധ്യയിലെ ധനിപൂരിലാണ് ഉയരുക. ഇതിന്റെ നിര്‍മ്മാണത്തിനായി 2023 ഒക്ടോബര്‍ 12 ന് മുംബൈയിലെ ചൂളയില്‍ ചുട്ടെടുത്ത ഇഷ്ടിക ഓള്‍ ഇന്ത്യ റബ്താ-ഇ-മസ്ജിദിന്റെ ചടങ്ങില്‍ അനാച്ഛാദനം ചെയ്ത ശേഷം മക്കയിലേക്ക് കൊണ്ടുപോയി.
ഇത് സാം സം വെള്ളത്തില്‍ കഴുകിനല്‍കി പ്രാര്‍ത്ഥന നടത്തിയ ശേഷം, അത് മദീന ഷെരീഫിലേക്ക് കൊണ്ടുപോയി. ഈ ഇഷ്ടികകള്‍ റംസാന് ശേഷം അയോധ്യയിലേക്ക് കൊണ്ടുപോകുമെന്നാണ് കരുതുന്നത്.
ആദ്യം രാജസ്ഥാനിലെ സൂഫി കേന്ദ്രമായ അജ്മീര്‍ ഷെരീഫിലേക്ക് ഇഷ്ടിക എത്തിക്കും. അയോദ്ധ്യയില്‍ ഉയരുന്ന മുഹമ്മദ് ബിന്‍ അബ്ദുല്ല മസ്ജിദിന്റെ തറക്കല്ലായി ഉപയോഗിക്കും.