ചെന്നൈ: കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഏറെ പ്രിയപ്പെട്ട പഞ്ഞിമിഠായിയെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ട് പുതുച്ചേരി ഭക്ഷ്യ സുരക്ഷാവകുപ്പ്. അര്‍ബുദത്തിന് വരെ കാരണമാകുന്ന റോഡാമൈന്‍ ബി എന്ന രാസപദാര്‍ഥം പഞ്ഞി മിഠായിയില്‍ കണ്ടെത്തി.
പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് തെരുവില്‍ വില്‍ക്കുന്ന പഞ്ഞി മിഠായിയില്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെമിക്കല്‍ ഡൈയായ റോഡാമൈന്‍ ബിയാണ് ഇവയില്‍ നിറത്തിനായി ചേര്‍ക്കുന്നത്. ഈ രാസപദാര്‍ത്ഥം തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഉപയോഗിക്കാറുണ്ട്.
തുടര്‍ന്ന് പുതുച്ചേരിയില്‍ പഞ്ഞിമിഠായി വില്‍പ്പന നടത്തുന്നവരെ കണ്ടെത്തി ചോദ്യംചെയ്തുവരികയാണ്. ഇവരുടെ സംഘത്തിലുള്ള പലരും മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെ മായം ചേര്‍ത്ത് പഞ്ഞിമിഠായി വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ടെന്നാണ് വവരം. തുടര്‍ന്നാണ് ഇതരസംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി (എഫ്എസ്എസ്എഐ) അംഗീകരിച്ച അംഗീകൃത കൃത്രിമചേരുവകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
Discussion about this post