മുബൈ: മഹാരാഷ്ട്ര കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. മുന്‍ മന്ത്രി ബാബ സിദ്ദിഖ് പാര്‍ട്ടി അംഗത്വം രാജിവെച്ചു. ചെറുപ്പത്തില്‍ തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബാബ സിദ്ദിഖ് പാര്‍ട്ടിയുമായുള്ള 48 വര്‍ഷത്തെ ബന്ധമാണ് ഇതോടെ അവസാനിപ്പിച്ചത്.
ALSO READ ചുട്ടുപൊള്ളി പാലക്കാട്; ഇടമഴ ലഭിച്ചില്ലെങ്കില്‍ ചൂട് 40 ഡിഗ്രി കടന്നേക്കും
‘യാത്ര അതിമനോഹരമായിരുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലത്’-അദ്ദേഹം പ്രതികരിച്ചു. മഹാരാഷ്ട്ര മുന്‍ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. ചേരി പുനരധിവാസ അതോറിറ്റി അഴിമതി കേസില്‍ ബാബ സിദീഖിനെതിരെ ഇഡി അന്വേഷണം തുടരവെയാണ് രാജി. അതേസമയം, എന്‍സിപി അജിത് പവാറ് വിഭാഗത്തില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.