മുംബൈ: ക്ഷേത്രവുമായി ബന്ധപ്പെട്ട മതപരമായ ചടങ്ങിനിടെ ഭക്ഷണം കഴിച്ച 2000 പേര്‍ക്ക് ഭക്ഷ്യവിഷബാധ. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലാണ് സംഭവം. കോഷ്ത്വഡി ഗ്രാമത്തിലെ ക്ഷേത്രത്തിലെ പരിപാടിക്കിടെ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
അതേസമയം, ആരുടേയും സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രിയായിരുന്നു ക്ഷേത്രത്തില്‍ നിന്നും ഇവര്‍ ഭക്ഷണം കഴിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ ഇവര്‍ക്ക് പ്രശ്നങ്ങള്‍ തുടങ്ങി.
also read:പാലയൂര്‍ പള്ളി പണ്ട് ശിവക്ഷേത്രമെന്ന പ്രസ്താവന; പ്രതികരിച്ച് ആന്‍ഡ്രൂസ് താഴത്ത്
സവര്‍ഗാവ്, പോസ്റ്റ്വാഡി, റിസാന്‍ഗാവ്, മാസ്കി തുടങ്ങിയ സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള നാട്ടുകാരായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്.
ഛര്‍ദ്ദിയും വയറിളക്കവുമായിരുന്നു അനുഭവപ്പെട്ടത്. തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. ഏകദേശം രണ്ടായിരത്തോളം പേരാണ് പ്രദേശത്തെ ആശുപത്രികളില്‍ പ്രാഥമിക ചികിത്സ തേടിയത്.
also read:ഐസിസി ടെസ്റ്റ് ബൗളര്‍മാരില്‍ ഒന്നാമനായി ജസ്പ്രീത് ബൂംറ; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പേസര്‍
പ്രദേശത്ത് അടിയന്തര സഹായത്തിനായി അഞ്ചു സംഘങ്ങളെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും അധികൃതര്‍ വ്യക്തമാക്കി.
Discussion about this post