ആഗ്ര: വിവാഹ ബന്ധത്തില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. പലര്‍ക്കിടയിലുള്ള പൊട്ടിത്തെറികള്‍ വിവാഹമോചനത്തിലേക്കും നയിക്കാറുണ്ട്. അതേസമയം, വളരെ വ്യത്യസ്തമായ ഒരു വിവാഹമോചനമാണ് സോഷ്യലിടത്ത് നിറയുന്നത്. ഭാര്യയ്ക്ക് രാഷ്ട്രീയത്തില്‍ ഭയങ്കര താല്പര്യമാണ്. അവര്‍ സജീവമായി രാഷ്ട്രീയത്തില്‍ ഇടപെടുന്നു. ഭാര്യയുടെ വളര്‍ച്ചയില്‍ അസ്വസ്ഥനായ ഭര്‍ത്താവ് വിവാഹമോചനം തേടിയിരിക്കുകയാണ്. ആഗ്രയില്‍ നിന്നാണ് വ്യത്യസ്തനായ വിവാഹമോചന വാര്‍ത്ത ശ്രദ്ധേയമാകുന്നത്.
തനിക്ക് വിവാഹമോചനം വേണം എന്നാണ് ഭര്‍ത്താവ് ആവശ്യപ്പെടുന്നത്. ഭര്‍ത്താവിന് താല്പര്യമുള്ളതിനേക്കാള്‍ കൂടുതല്‍ പ്രശസ്തി ഭാര്യയ്ക്ക് നഗരത്തിലുണ്ട്. അതും ഭര്‍ത്താവിന് തീരെ ഇഷ്ടപ്പെടുന്നില്ല.
ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. നഗരത്തിലാകെ രാഷ്ട്രീയക്കാരിയായ ഭാര്യയുടെ പോസ്റ്ററുകളും മറ്റും പതിച്ചിട്ടുണ്ട്. ഇതൊന്നും ഭര്‍ത്താവിന് തീരെ ഇഷ്ടപ്പെടുന്നില്ല. മാത്രമല്ല, ഭാര്യ അപരിചിതരോട് മിണ്ടുന്നതോ, എന്തിന് അപരിചിതരെ കാണുന്നതോ പോലും ഭര്‍ത്താവിന് ഇഷ്ടമല്ല. പിന്നാലെയാണ് ഇയാള്‍ വിവാഹമോചനം വേണം എന്ന് ആവശ്യപ്പെട്ടു തുടങ്ങിയത്.
ഭര്‍ത്താവ് സിക്കന്ദ്ര പ്രദേശത്തെ താമസക്കാരനും ഭാര്യ ന്യൂ ആഗ്രയിലെ താന സ്വദേശിയുമാണ്. ദമ്പതികള്‍ക്ക് ഒരു കുട്ടിയും ഉണ്ട്. രാഷ്ട്രീയത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലും വളരെ സജീവമാണ് ഭാര്യ എന്നതാണ് ഭര്‍ത്താവിനെ അലട്ടുന്ന ഏക പ്രശ്‌നം.
എന്നാല്‍, ഭാര്യയ്ക്കാകട്ടെ ഇതിലാണ് താല്പര്യവും. എല്ലാ ഞായറാഴ്ചകളിലും ആഗ്ര പോലീസ് ലൈനില്‍ ഫാമിലി കൗണ്‍സിലിംഗ് നടത്താറുണ്ട്. കൗണ്‍സിലര്‍ ഡോ. അമിത് ഗൗഡയുടെ അടുത്താണ് ഈ വ്യത്യസ്തമായ കേസ് എത്തിയിരിക്കുന്നത്. ഭര്‍ത്താവ് ഇതുവരെ 3 കൗണ്‍സിലിംഗ് സെഷനുകള്‍ക്ക് എത്തിയിട്ടുണ്ട്. പുതിയ സെഷന്റെ തീയതിയും നിശ്ചയിച്ചിട്ടുണ്ട്. കൗണ്‍സിലിംഗ് ഫലപ്രദമാകും എന്ന് കരുതുന്നു എന്നാണ് ഡോ. അമിത് പറയുന്നത്.