ബംഗളൂരു: കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മയെ മകന് ഇരുമ്പ് കമ്പികൊണ്ട് തല്ലിക്കൊന്നു. സംഭവത്തില്‍ 17 കാരനായ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ കെആര്‍ പുരം മേഖലയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. മകന്റെ ക്രൂരതയില്‍ 40 കാരിയായ നേത്രയാണ് കൊല്ലപ്പെട്ടത്.
ഡിപ്ലോമ വിദ്യാര്‍ത്ഥിയായ പതിനേഴുകാരന് അമ്മ നേത്രയുടെ തലയില്‍ ഇരുമ്പ് കമ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ, കോളേജിലേക്ക് പോകുന്നതിനിടെ അമ്മയും മകനും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ പ്രകോപിതനായ മകന് അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.
അമ്മ തന്നെ നന്നായി പരിപാലിക്കുകയോ ഭക്ഷണം നല്‍കുകയോ ചെയ്യാറില്ലെന്നും ഇതിന്റെ പേരിലാണ് വഴക്കുണ്ടായതെന്നുമാണ് 17 കാരന് പോലീസിന് നല്കിയ മൊഴി. സംഭവത്തില്‍ 17 കാരനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട നേത്രയുടെ മകള്‍ ജോര്‍ജ്ജിയയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്.
Discussion about this post