ന്യൂഡല്‍ഹി: വഴിയരികില്‍ അനാഥമായ ഒരു സ്യൂട്ട് കേസില്‍ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയതാണ് ഇന്ന് ചര്‍ച്ചാവിഷയമാകുന്നത്. ചൊവ്വാഴ്ച രാത്രി കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. മുഖം വികൃതമായ നിലയില്‍ ആയതാണെന്നാണ് തിരിച്ചറിയാന്‍ ബുദ്ധിമുട്ടായത്. പക്ഷേ നിഗൂഢത നിറച്ച് കൈയ്യിലെ ടാറ്റു കണ്ടെത്തി. ‘മോഹിത്’ എന്നായിരുന്നു കൈയ്യില്‍ പച്ച കുത്തിയിരുന്നത്.
ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന ആള് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട പെട്ടി കണ്ട് പോലീസിനെ വിവരമറിയിച്ചപ്പോഴാണ് കൊലപാത വിവരം പുറത്ത് വന്നത്. മുഖത്തു പലതവണ മുറിവേല്‍പ്പിച്ച രീതിയിലാണു മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് പറയുന്നു. യുവതിയുടെ വലത്തേ കൈയ്യിലാണ് ടാറ്റു കുത്തിയിരുന്നത്. ഹിന്ദി ഭാഷയിലാണ് ടാറ്റു ചെയ്തിരിക്കുന്നത്. പ്രദേശത്തെ സിസിടിവി വിഡിയോ ദൃശ്യങ്ങള്‍ പോലീസ് സംഘം പരിശോധിച്ചു വരികയാണ്.
സമീപ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷന് പരിധികളില്‍ നിന്നു കാണാതായിട്ടുള്ള പെണ്‍കുട്ടികളുടെ വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിക്കുന്നുണ്ട്. ആരാണു പെട്ടി റോഡരികില്‍ ഉപേക്ഷിച്ചതെന്ന് ഇതുവരെ കണ്ടെത്താനായില്ല. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് അയക്കും.
Discussion about this post