വാരാണസിയിലെ ഗ്യാന്‍വ്യാപി മസ്ജിദില്‍ വീണ്ടും പൂജ, ജില്ലാ കോടതി അനുമതിക്കെതിരെ അലഹബാദ് ഹൈക്കോടതിയില്‍ അപ്പീലുമായി പള്ളിക്കമ്മിറ്റി

ന്യൂഡല്‍ഹി: വാരാണസിയിലെ ഗ്യാന്‍വ്യാപി മസ്ജിദിന്റെ ബേസ്‌മെന്റില്‍ വീണ്ടും പൂജ നടന്നു. ഇന്ന് പുലര്‍ച്ചെയാണ് പൂജ നടന്നത്. കഴിഞ്ഞ ദിവസവും കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി പള്ളിയുടെ തെക്ക് ഭാഗത്തുള്ള നിലവറകളില്‍ പൂജ നടത്തിയിരുന്നു.

gyanvyapi masjid| bignewslive

ജില്ലാ കോടതിവിധിക്ക് പിന്നാലെയായിരുന്നു പൂജ. പള്ളിക്ക് താഴെ തെക്കുഭാഗത്തുള്ള നിലവറയില്‍ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളുണ്ടെന്നും ഇവിടെ പൂജക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ടാണ് വിവിധ ഹൈന്ദവ സംഘടനകള്‍ കോടതിയെ സമീപിച്ചത്.

also read;സ്‌കൂളില്‍ നിന്ന് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റു, ചികിത്സയിലിരിക്കെ അഞ്ചരവയസുകാരന്‍ മരിച്ചു

ഈ ഹര്‍ജി പരിഗണിച്ച കോടതി, ശ്രീ കാശിവിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നിര്‍ദേശിക്കുന്ന പൂജാരിക്ക് ഇവിടെ പൂജ നടത്താമെന്ന് അനുമതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു പൂജ നടന്നത്.

gyanvyapi masjid| bignewslive

അതേസമയം, ഗ്യാന്‍വാപി പള്ളിയില്‍ പൂജ നടത്താനുള്ള ജില്ലാ കോടതി അനുമതിക്കെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. അടിയന്തര വാദം കേള്‍ക്കണമെന്നാണ് പള്ളിക്കമ്മറ്റിയുടെ ആവശ്യം.

Exit mobile version