ന്യൂഡല്‍ഹി: ബജറ്റ് പ്രസംഗത്തില്‍ കായിക രംഗത്തെ രാജ്യത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. പാര്‍ലമെന്റില്‍ ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി ചെസ് ചാമ്പ്യന്‍ പ്രഗ്‌നാനന്ദയെ അഭിനന്ദിച്ചു.
ഏഷ്യന്‍ ഗെയിംസിലും പാരാ ഏഷ്യന്‍ ഗെയിംസിലും എക്കാലത്തെയും മികച്ച മെഡല്‍ എണ്ണമാണ് രാജ്യത്തിന് ലഭിച്ചത്. 2023ല്‍ ലോക ചാമ്പ്യനായ മാഗ്‌നസ് കാള്‍സണിനെതിരെ പ്രഗ്‌നാനന്ദ ശക്തമായ പോരാട്ടം നടത്തിയതായി ധനമന്ത്രി പറഞ്ഞു.
ഇന്ന് ഇന്ത്യയിലെ ഒന്നാം നമ്പര്‍ താരമാണ് പ്രഗ്‌നാനന്ദ. 2010ല്‍ 20ല്‍ താഴെ ചെസ്സ് ഗ്രാന്‍ഡ്മാസ്റ്റര്‍മാരാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇന്ന് ഇന്ത്യയ്ക്ക് 80 ധികം ചെസ്സ് ഗ്രാന്‍ഡ്മാസ്റ്റര്‍മാരുണ്ടെന്നും നിര്‍മ്മലാ സീതാരാമന്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ചെസ്സിന് 2023 മികച്ച വര്‍ഷമാണ്. പ്രഗ്‌നാനന്ദ അതിന്റെ മുന്‍നിരയിലെ പോരാളിയാണ്. ചെസ്സ് ലോകകപ്പില്‍ ഫൈനലില്‍ എത്താന്‍ പ്രഗ്‌നാനന്ദയ്ക്ക് സാധിച്ചു. പ്രഗ്‌നാനന്ദയുടെ കഠിനാദ്ധ്വാനത്തെയും ശ്രമങ്ങളെയും അഭിനന്ദിക്കുന്നതായും കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.