ന്യൂഡല്‍ഹി: മുന്നാക്ക സംവരണ ബില്‍ ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് മുന്നാക്ക സംവരണ ബില്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ലഭ്യമാക്കുന്ന ഭരണഘടനാ (124ാം ഭേദഗതി) ബില്‍, 2019 ലോക്സഭ അംഗീകരിച്ചിരുന്നു. അതേസമയം, ബില്ലിനെ ചൊല്ലി രാജ്യസഭ കലുഷിതമായിരുന്നു.
Discussion about this post