കാശ്മീര്‍: 2010ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാശ്മീരില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ ഷാ ഫൈസല്‍ ഇനി രാഷ്ട്രീയത്തില്‍. എല്ലാ പദവികളും വലിച്ചെറിഞ്ഞാണ് ഷാ ജനവേസവനത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കാശ്മീരില്‍ നിന്നും മത്സരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
നാഷണല്‍ കോണ്‍ഫറന്‍സ് ടിക്കറ്റിലായിരിക്കും ഷാ ഫൈസല്‍ മത്സരിക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാഷണല്‍ കോണ്‍ഫറന്‍സില്‍ ചേര്‍ന്ന് ഷാ ഫൈസല്‍ കാശ്മീരിലെ ബാരാമുള്ള മണ്ഡലത്തില്‍ നിന്നും മത്സരിച്ചേക്കുമെന്നാണ് വിവരം. ജമ്മു കാശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുള്ള ട്വീറ്റിലൂടെ ഷാ ഫൈസലിനെ സ്വാഗതം ചെയ്തിട്ടുണ്ട്.
ഉദ്യോഗസ്ഥ ഭരണത്തിന്റെ നഷ്ടം രാഷ്ട്രീയത്തിന്റെ നേട്ടമെന്ന്’ അവര്‍ വിശേഷിപ്പിച്ചത്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ കാശ്മീര്‍ സ്വേദശിയാണ് ഷാ. ജമ്മു ആന്‍ഡ് കാശ്മീര്‍ കേഡറിലായിരുന്നു അദ്ദേഹത്തിന്റെയ ആദ്യനിയമനം.
Love letter from my boss for my sarcastic tweet against rape-culture in South Asia.
The Irony here is that service rules with a colonial spirit are invoked in a democratic India to stifle the freedom of conscience.
I'm sharing this to underscore the need for a rule change. pic.twitter.com/ssT8HIKhIK— Shah Faesal (@shahfaesal) 10 July 2018
Discussion about this post