പളനി: സുരക്ഷാ ജീവനക്കാരന് തീര്‍ത്ഥാടകനെ മര്‍ദിച്ചതിനെ തുടര്‍ന്ന് പളനി മുരുകന് ക്ഷേത്രത്തില്‍ പ്രതിഷേധം. തിരക്കിനിടെ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ച ചന്ദ്രന് എന്ന തീര്‍ത്ഥാടകനെയാണ് സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചത്.
സംഭവത്തില്‍ ഇയാളുടെ മകനും പരുക്കേറ്റു. പിന്നാലെ 500 ഓളം തീര്‍ത്ഥാടകര്‍ ക്ഷേത്രത്തിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം.
രാജഗോപുരത്തിലേക്ക് കാവടിയുമായി എത്തിയ തീര്‍ത്ഥാടകനാണ് മര്‍ദ്ദനമേറ്റത്. സുരക്ഷാ ജീവനക്കാരുമായി ഉണ്ടായ വാക്കേറ്റം കയ്യേറ്റമാവുകയായിരുന്നു. ചന്ദ്രന്റെ തലയിലാണ് പരിക്കേറ്റിട്ടുള്ളത്.
Discussion about this post