മുംബൈ: മൂന്നാം വിവാഹത്തിന് പിന്നാലെ വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് താരവും സാനിയ മിര്‍സയുടെ മുന്‍ ഭര്‍ത്താവുമായ ഷുഐബ് മാലിക്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഷുഐബ് മാലികും പാക് നടി സനയും വിവാഹിതരായത്.
സാനിയ മിര്‍സയുമായുള്ള വിവാഹ മോചനത്തിന് ശേഷമായിരുന്നു ഷുഐബ് മാലിക് പാക് നടി സന ജാവേദിനെ വിവാഹം ചെയ്തത്. വിവാഹത്തിനു പിന്നാലെ ട്രോളുകളിലും വിവാദങ്ങളിലും നിറഞ്ഞിരിക്കുകയാണ് ഇരുവരും. ഇന്ത്യക്കാരിയായ അയിഷ സിദ്ദീഖിയെയായിരുന്നു ഷുഐബിന്റെ ആദ്യ ഭാര്യ.
ഷുഐബ് മാലികിന്റെ മൂന്നാം വിവാഹത്തോട് ഷുഐബിന്റെ കുടുംബത്തിന്റെ പിന്തുണയുണ്ടായില്ല, അവര്‍ സാനിയ്‌ക്കൊപ്പമായിരുന്നു നിന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ജനുവരി 20-നാണ് ഷുഐബിന്റെയും സന ജാവേദിന്റെയും നിക്കാഹ് കഴിഞ്ഞത്. പിന്നാലെ തന്നെ രൂക്ഷ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇരുവരും വിധേയരായി.
ഇപ്പോള്‍ ട്രോളുകള്‍ക്ക് മറുപടിയെന്ന പോലെ ഷുഐബ് മാലികിന്റെ ഒരു ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. ഒരു പോഡ്കാസ്റ്റ് എപ്പിസോഡിലാണ് ഷുഐബിന്റെ വാക്കുകള്‍. നിങ്ങളുടെ ഹൃദയം എന്തു പറയുന്നുവോ അത് ചെയ്യുക. ആളുകള്‍ എന്ത് പറയുന്നുവെന്നതിനെ കാര്യമാക്കരുത് എന്ന അര്‍ഥത്തിലാണ് ഷുഐബിന്റെ വാക്കുകള്‍.
നിങ്ങളുടെ ഹൃദയം നിങ്ങളോട് പറയുന്നതെന്തോ അത് ചെയ്യണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ജനങ്ങള്‍ എന്ത് വിചാരിക്കുമെന്ന ചിന്തയുണ്ടാവരുത്. ജനം എന്ത് ചിന്തിക്കുമെന്ന് മനസ്സിലാക്കാന്‍ വര്‍ഷങ്ങളെടുത്താല്‍ പോലും, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങളുമായി മുന്നോട്ടുപോവുക. ചിലപ്പോള്‍ അതിന് പത്തോ ഇരുപതോ വര്‍ഷമെടുത്തെന്നിരിക്കും. 20 വര്‍ഷത്തിനുശേഷം നിങ്ങള്‍ക്ക് മനസ്സിലായാല്‍, മുന്നോട്ടുപോയി അത് ചെയ്യുക എന്നാണ് ഷുഐബ് പറയുന്നത്. എന്നാല്‍ ഷുഹെബോ സാനിയയോ ഇതുവരെ വിവാദത്തില്‍ ഒന്നും പ്രതികരിച്ചിട്ടില്ല.