ഇന്ത്യയിലെ മികച്ച പ്രധാനമന്ത്രിയായ മോഡിക്ക് പിന്തുണ നല്‍കും, ബിജെപിയില്‍ ചേരാനൊരുങ്ങി പിസി ജോര്‍ജ്

തിരുവനന്തപുരം: ഒടുവില്‍ അഭ്യൂഹങ്ങളെല്ലാം ശരിവെച്ച് ജനപക്ഷം നേതാവ് പി സി ജോര്‍ജ് ബിജെപിയിലേക്ക്. പിസി ജോര്‍ജ് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.

പി സി ജോര്‍ജ് സംഘടനയില്‍ അംഗത്വം എടുക്കണമെന്ന നിലപാടിലാണ് ബിജെപി. അതേ സമയം, ജനപക്ഷം സെക്കുലര്‍ ബിജെപിയില്‍ ലയിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

also read:ചുമതലയേറ്റ ശേഷം ഒരു വർഷത്തോളം കേരളത്തിൽ നിൽക്കാത്ത ‘കേരളാ ഗവർണർ’; വിമാനയാത്രകളിൽ റെക്കോർഡും; കണക്ക് പുറത്തുവിട്ട് പൊതുഭരണവകുപ്പ്

ബിജെപിയില്‍ ചേരണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരമെന്നും സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ചയൊന്നുമില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് തീരുമാനമുണ്ടാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകണമെന്ന നിര്‍ബന്ധമില്ല. പാര്‍ട്ടിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ പത്തനംതിട്ടയില്‍ നില്‍ക്കാനാണ് നിര്‍ദേശമെങ്കില്‍ നില്‍ക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

also read:ഇനിയും ചിത്രമാകാതെ കോട്ടയം! ബിജെപിയുടെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ എംപി ജോസഫിനാകുമോ, പരസ്യ വിഴുപ്പലക്കലുമായി സജി മഞ്ഞക്കടമ്പനും ഫ്രാന്‍സിസ് ജോര്‍ജ് പക്ഷവും

ഇന്ത്യയില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച ഒരു പ്രധാനമന്ത്രിയാണ് മോഡിയെന്നും അദ്ദേഹത്തിന് പിന്തുണ നല്‍കുന്നത് ശരിയാണെന്നാണ് പാര്‍ട്ടിയില്‍ എല്ലാവരുടെയും അഭിപ്രായമെന്നും പിസി പറഞ്ഞു.

Exit mobile version